കൊച്ചി: പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ പുതിയ ക്രിസ്മസ്പുതുവത്സര സമ്മാന പദ്ധതിയായ ‘വിന്റര്‍ വിസിറ്റ് ആന്‍ഡ് വിന്‍’ പദ്ധതിയ്ക്ക് തുടക്കമായി. പാലാരിവട്ടം റിനൈ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. വിഗാര്‍ഡ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകന്‍ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ‘പിട്ടാപ്പിള്ളില്‍ ‘ബൈ ആന്‍ഡ് ഫ്‌ളൈ’ യൂറോപ്പ് ട്രിപ്പ് വിജയികള്‍ക്കും ‘റിയല്‍ ഓണം’ പദ്ധതിയിലെ നറുക്കെടുപ്പിലെ വിജയികള്‍ക്കും ചടങ്ങില്‍ സമ്മാനങ്ങള്‍ കൈമാറി. ടൈറ്റന്‍ വാച്ചുകളുമായി സഹകരിച്ച്, തിരഞ്ഞെടുക്കപ്പെട്ട പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് ഷോറൂമുകളില്‍ ‘ഷോപ്പ് ഇന്‍ ഷോപ്പ്’ സൗകര്യം ഒരുക്കുന്ന പദ്ധതിയുടെ പ്രഖ്യാപനവും ചടങ്ങില്‍ നടന്നു. ടൈറ്റന്‍ വാച്ചുകളുടെ അംഗീകൃത റീട്ടെയിലര്‍ എന്ന നിലയില്‍, തിരഞ്ഞെടുത്ത പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് ഷോറൂമുകളില്‍ ഉപഭോക്താക്കള്‍ക്ക് ടൈറ്റന്‍ ഷോപ്പ് അനുഭവം ലഭ്യമാകും.
പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് സി.ഇ.ഒ. കിരണ്‍ വര്‍ഗ്ഗീസ്, ഡയറക്ടര്‍മാരായ മരിയ പോള്‍, അജോ തോമസ്, ജനറല്‍ മാനേജര്‍ എ ജെ തങ്കച്ചന്‍, ടൈറ്റന്‍ സോണല്‍ സെയില്‍സ് മാനേജര്‍ ഹാരിസ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. പിട്ടാപ്പിള്ളില്‍ ‘വിന്റര്‍ വിസിറ്റ് ആന്‍ഡ് വിന്‍’ സമ്മാനപദ്ധതിയുടെ ഭാഗമായിക്രിസ്മസ്, ന്യൂ ഇയര്‍ കാലയളവില്‍ പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് ഷോറൂമുകള്‍ സന്ദര്‍ശിക്കുന്നവരില്‍ നിന്ന് ആഴ്ചതോറുമുള്ള നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍ പറഞ്ഞു.
പിട്ടാപ്പിള്ളില്‍ ‘വിന്റര്‍ വിസിറ്റ് ആന്‍ഡ് വിന്‍’ ഓഫറിന്റെ ഭാഗമായി നിരവധി ആനുകൂല്യങ്ങളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളത്. വിവിധ ബാങ്കുകളും ഫിനാന്‍സ് കമ്പനികളുമായി സഹകരിച്ചു കസ്റ്റമേഴ്‌സിന് 21000 രൂപ വരെ കാഷ്ബാക്ക് ഓഫറുകളും പിട്ടാപ്പിള്ളില്‍ ഏജന്‍സിസ് ഒരുക്കിയിട്ടുണ്ട്. പ്രമുഖ ബ്രാന്‍ഡുകളുടെ മൊബൈല്‍ ഫോണ്‍ , ലാപ്‌ടോപ്, ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ്, ആക്‌സസറീസ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഈസി ഇഎം ഐ ഓപ്ഷനില്‍ മികച്ച ഡിസ്‌കൗണ്ടുകളോടെയും, ഓഫറുകളോടെയും പര്‍ച്ചേസ് ചെയ്യാം. വീടുകളിലേക്കും ഓഫീസുകളിലേക്കും ആവശ്യമുള്ള ഗൃഹോപകരണങ്ങള്‍, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് തുടങ്ങി അടുക്കള ഉപകരണങ്ങള്‍ വരെ യാതോരധികച്ചിലവുമില്ലാതെ 833 രൂപ മുതല്‍ തവണവ്യവസ്ഥയില്‍ പിട്ടാപ്പിള്ളില്‍ ഏജന്‍സീസില്‍ ലഭ്യമാണ്. ലളിതമായ തവണവ്യവസ്ഥയില്‍ ഏറ്റവും കുറഞ്ഞ ഋങക യില്‍ ഉല്‍പന്നങ്ങള്‍ പര്‍ച്ചേസ് ചെയ്യാനുള്ള സൗകര്യം പിട്ടാപ്പിള്ളില്‍ ഒരുക്കിയിട്ടുണ്ട്.പ്രോഡക്റ്റ് അപ്‌ഗ്രേഡ് ചെയ്യുമ്പോള്‍ സ്‌പെഷ്യല്‍ ഡിസ്‌കൗണ്ടും, പഴയ ഉല്‍പന്നങ്ങള്‍ക്ക് 10000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറുകളും പിട്ടാപ്പിള്ളില്‍ ലഭ്യമാണ്. പിട്ടാപ്പിള്ളില്‍ വി കെയര്‍ പ്രോഗ്രാമിലൂടെ ഉല്‍പന്നങ്ങള്‍ക്കെല്ലാം അധിക വാറന്റി സൗകര്യവും പിട്ടാപ്പിള്ളില്‍ ഒരുക്കിയിട്ടുണ്ട്. മുന്‍നിര ബ്രാന്‍ഡുകളുടെ ഉല്‍പന്നങ്ങള്‍ക്ക് ആകര്‍ഷകമായ ഇഎംഐ ഓഫറുകളും കാഷ്ബാക്ക് ഓഫറുകളും പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ എല്ലാ ബ്രാഞ്ചുകളിലും ലഭ്യമാണ്.ഉല്‍പന്നങ്ങള്‍ക്ക് അധിക വാറണ്ടി സൗകര്യവും, എന്തും എന്തിനോടും എക്‌സ്‌ചേഞ്ച് ചെയ്യാനും അതോടൊപ്പം ഫിനാന്‍സ് ഓഫറുകളും ‘വിന്റര്‍ വിസിറ്റ് ആന്‍ഡ് വിന്‍’ പദ്ധതിയുടെ ഭാഗമായി ഉണ്ട്. ഗിഫ്റ്റ് കൂപ്പണുകള്‍, ഓണ്‍ലൈന്‍ പര്‍ചേയ്‌സുകള്‍ക്ക് സ്‌പെഷ്യല്‍ ഡിസ്‌കൗണ്ട് കൂപ്പണുകള്‍, ഫിനാന്‍സ് കസ്റ്റമേഴ്‌സിന് ആകര്‍ഷകമായ സ്‌കീമുകള്‍ എന്നിവയ്ക്ക് പുറമെ അഡിഷണല്‍ ഡിസ്‌കൗണ്ടും പിട്ടാപ്പിളളില്‍ ഒരുക്കിയിട്ടുണ്ട്.

