പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഉത്പന്നമാണ് ഇബീം വയറുകള്‍.
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ വയര്‍, കേബിള്‍ നിര്‍മ്മാതാക്കളായ പോളിക്യാബ് അത്യാധുനിക ഇബീം വയറുകള്‍ കേരള വിപണിയിലിറക്കി. വീടുകളിലെ വയറിംഗിന്റെ സുരക്ഷയും മികവും ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ കഴിയും വിധം രൂപകല്‍പ്പന ചെയ്തിട്ടുള്ള ഇബീം വയറുകള്‍ ഏറ്റവും പുതിയ ഇലക്ട്രോണ്‍ ബീം ക്രോസ്ലിങ്കിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നതെന്ന് പോളിക്യാബ് ഇന്ത്യ എക്സിക്യൂട്ടീവ് പ്രസിഡന്റും ബി2സി ചീഫ് ബിസിനസ് ഓഫീസറുമായ ഇശ്വിന്ദര്‍ സിംഗ് ഖുറാന പറഞ്ഞു. പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഉത്പന്നമാണ് ഇബീം വയറുകള്‍.കൂടുതല്‍ കാലത്തെ നിരന്തര ഉപയോഗം മൂലം സംഭവിക്കാനിടയുള്ള തകരാറുകള്‍ക്കെതിരെ മികച്ച ഇന്‍സുലേഷനും ഉയര്‍ന്ന പ്രതിരോധവും ഉറപ്പ് വരുത്തി രൂപകല്‍പ്പന ചെയ്തവയാണ് പോളിക്യാബ് ഇബീം വയറുകള്‍. അത്യാധുനിക ഇലക്ട്രോണ്ബീം ക്രോസ്ലിങ്കിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് പോളിമര്‍ ചെയിനുകളെ തന്മാത്രാ തലത്തില്‍ ക്രോസ്ലിങ്ക് ചെയ്താണ് ഇബീം വയറുകള്‍ നിര്‍മ്മിക്കുന്നത്.
സുപ്രീമ’ എന്ന പേരിലുള്ള പോളിക്യാബ് ഇബീം വയറുകളുടെ പ്രധാന മികവ് അതിന്റെ മികച്ച താപ പ്രതിരോധം, വര്‍ദ്ധിച്ച വൈദ്യുതി വാഹക ശേഷി, ദീര്‍ഘമായ ആയുസ് എന്നിവയാണ്. 105 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനിലയെ ചെറുക്കാന്‍ കഴിയും എന്നതാണ് മുഖ്യ സവിശേഷത. ഇത് പരമ്പരാഗത വയറുകളെ അപേക്ഷിച്ച് 50 ശതമാനം കൂടുതലാണ്. അമിതമായി ചൂടായി വൈദ്യുത തകരാറുകള്‍ സംഭവിക്കാനുള്ള സാധ്യത ഇതിലൂടെ കുറയുന്നു. കൂടാതെ, 85 ശതമാനത്തിലധികം ഉയര്‍ന്ന വൈദ്യുതി വാഹക ശേഷിയോടെ, ഓവര്ലോഡുണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട സുരക്ഷ ഉറപ്പ് നല്കുന്നു. 60 വര്‍ഷത്തെ ആയുസും പോളിക്യാബ് ഇബീം വയറുകള്‍ ഉറപ്പുനല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പോളിക്യാബിന്റെ റീട്ടെയില്‍ ശൃംഖലയിലൂടെ പോളിക്യാബ് ഇബീം വയര്‍ ലഭ്യമാണ്.

