ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ക്കായി സര്‍വകലാശാലകള്‍ വിദ്യാര്‍ത്ഥികളെ സജ്ജമാക്കണം: ഉപരാഷ്ട്രപതി

മയക്കുമരുന്ന് ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തേണ്ടതിന്റെയും പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കേണ്ടതിന്റെയും ആവശ്യകത ഉപരാഷ്ട്രപതി പരാമര്‍ശിച്ചു.
ന്യൂഡല്‍ഹി: ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ക്കായി സര്‍വകലാശാലകള്‍ വിദ്യാര്‍ത്ഥികളെ സജ്ജമാക്കണമെന്ന് ഉപരാഷ്ട്രപതി  സി. പി. രാധാകൃഷ്ണന്‍. പോണ്ടിച്ചേരി സര്‍വകലാശാലയുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന്റെ ഭാഗമായി  പോണ്ടിച്ചേരി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. പി. പ്രകാശ് ബാബു പാര്‍ലമെന്റ് മന്ദിരത്തില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ്  ഉപരാഷ്ട്ര പതി ഇക്കാര്യം വ്യക്തമാക്കിയത്. സ്വച്ഛ് ഭാരത് ദൗത്യത്തിന് കീഴില്‍ ശുചിത്വമുള്ളതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ കാമ്പസിനായി ശ്രദ്ധ കേന്ദ്രീകരിക്കണം. മയക്കുമരുന്ന് ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തേണ്ടതിന്റെയും പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കേണ്ടതിന്റെയും ആവശ്യകത ഉപരാഷ്ട്രപതി പരാമര്‍ശിച്ചു.സര്‍വകലാശാലയുടെ അക്കാദമിക കോഴ്‌സുകള്‍, പ്രവര്‍ത്തന രീതി, അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാര്‍ത്ഥി ക്ഷേമ നടപടികള്‍, ഗവേഷണ നൂതനാശയ ആവാസവ്യവസ്ഥയുടെ പ്രോത്സാഹനം, പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഇടപെടല്‍, ക്യാമ്പസ് പ്ലേസ്‌മെന്റുകള്‍, കാമ്പസിലെ സൗരോര്‍ജ്ജ ഉല്‍പാദനം എന്നിവയെക്കുറിച്ചുള്ള ഒരു വിശദമായ അവതരണവും കൂടിക്കാഴ്ചയില്‍  നടന്നു.
വിദ്യാര്‍ത്ഥികളുടെ സൗകര്യം ഉറപ്പാക്കുക, വ്യവസായ മേഖലയുടെ ആവശ്യങ്ങള്‍ക്കനുസൃതമായി നൂതന സാങ്കേതികവിദ്യകളിലെ കോഴ്‌സുകള്‍ അവതരിപ്പിക്കുക, സ്വച്ഛ് ഭാരത് സംരംഭങ്ങള്‍ പ്രോത്സാഹിപ്പിച്ചുകൊണ്ട് കാമ്പസില്‍ ശുചിത്വം നിലനിര്‍ത്തുക, എസ്‌സി/എസ്ടി വിദ്യാര്‍ത്ഥികള്‍ക്കുള്ള സംവരണ സീറ്റുകള്‍ പൂര്‍ണമായും നികത്തുന്നുവെന്ന് ഉറപ്പാക്കുക, പ്രാദേശിക സമൂഹങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കുക, പെണ്‍കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തുക എന്നിവയുടെ ആവശ്യകത ഉപരാഷ്ട്രപതി പ്രത്യേകം എടുത്തു പറഞ്ഞു.

പരാതി പരിഹാര സംവിധാനങ്ങള്‍ ഫലപ്രദമായ സ്ഥാപിക്കുക, മയക്കുമരുന്ന് ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുക, വിദ്യാര്‍ത്ഥികള്‍ക്കായി കൗണ്‍സിലിംഗും പ്രചോദനപരമായ ക്ലാസുകളും സംഘടിപ്പിക്കണമെന്നും ഉപരാഷ്ട്രപതി കൂടിക്കാഴ്ചയില്‍ വൈസ് ചാന്‍സിലറിനോട് ആവശ്യപ്പെട്ടു. സര്‍വകലാശാലയുടെ റാങ്കിംഗ് നിലവാരം മെച്ചപ്പെടുത്തുന്നതിന്റെയും, വിദ്യാര്‍ത്ഥികളുടെ സമഗ്ര വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെയും, അഫിലിയേറ്റഡ് കോളേജുകളുടെ മേല്‍ നിരന്തര നിരീക്ഷണം ഉറപ്പാക്കുന്നതിന്റെയും, സമൂഹത്തെ ഗുണപരമായി സ്വാധീനിക്കുന്ന ഗവേഷണവും നൂതനാശയവും പ്രോത്സാഹിപ്പിക്കുന്നതിന്റെയും പ്രാധാന്യം ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി.1985ല്‍ പാര്‍ലമെന്റ് നിയമപ്രകാരം സ്ഥാപിതമായ പോണ്ടിച്ചേരി സര്‍വകലാശാല, പുതുച്ചേരിയിലെ കാലാപേട്ടില്‍ സ്ഥിതി ചെയ്യുന്ന  കേന്ദ്ര സര്‍വകലാശാലയാണ്. വിവിധ വിഷയങ്ങളില്‍ 100 ലധികം ബിരുദ, ബിരുദാനന്തര, ഡോക്ടറല്‍ പ്രോഗ്രാമുകളിലായി 10,000 ത്തിലധികം വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളുന്ന ഈ സര്‍വകലാശാല, ഉന്നത വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും മേഖലയിലെ ഒരു സുപ്രധാന ഹബ് ആയി പ്രവര്‍ത്തിക്കുന്നു.
ണ്ടു
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു