കുട്ടികളിലെ മൊബൈല്‍ അഡിക്ഷന്‍:  സൗജന്യ ക്യാമ്പുമായി പ്രയത്‌ന

ഏപ്രില്‍ 21 മുതല്‍ മെയ് 21 വരെയാണ് ക്യാമ്പ്. അമിതമായ സ്‌ക്രീന്‍ ഉപയോഗത്തെ മറികടകുന്നതിനുള്ള രസകരമായ ഉപാധികള്‍ കുട്ടികളെ പരിശീലിപ്പിക്കും.
കൊച്ചി: ആരോഗ്യകരവും ശാസ്ത്രീയവുമായ രീതിയില്‍ കുട്ടികളിലെ മൊബൈല്‍ അഡിക്ഷന്‍ മാറ്റിയെടുക്കാന്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന കൊച്ചിയിലെ മള്‍ട്ടിഡിസിപ്ലിനറി കേന്ദ്രമായ പ്രയത്‌നയില്‍ സൗജന്യ ക്യാമ്പ് സംഘടിപ്പിക്കുന്നു. മൂന്ന് മുതല്‍ പതിനെട്ട് വയസുവരെയുള്ള കുട്ടികള്‍ക്ക്  പങ്കെടുക്കാം. ഏപ്രില്‍ 21 മുതല്‍ മെയ് 21 വരെയാണ് ക്യാമ്പ്. അമിതമായ സ്‌ക്രീന്‍ ഉപയോഗത്തെ മറികടകുന്നതിനുള്ള രസകരമായ ഉപാധികള്‍ കുട്ടികളെ പരിശീലിപ്പിക്കും.കുട്ടികളുടെ മനഃശാസ്ത്രത്തില്‍ വൈദഗ്ധ്യവും അനുഭവസമ്പത്തുമുള്ള പ്രൊഫഷണലുകളാണ് ക്യാമ്പിന് നേതൃത്വം  നല്‍കുന്നത്.

അവധി ദിവസങ്ങളില്‍ നമ്മുടെ കുട്ടികള്‍ കൂടുതല്‍ സമയവും സ്‌ക്രീനുകള്‍ക്ക് മുന്നില്‍ ചെലവഴിക്കുന്നത് പതിവാണ്. അതിനുപകരം അവര്‍ക്ക് ആസ്വാദ്യകരമായ മറ്റ് പ്രവര്‍ത്തനങ്ങളിലേക്ക് ശ്രദ്ധ തിരിക്കാനും സ്‌ക്രീന്‍ അഡിക്ഷനില്‍ നിന്ന് മോചനം നേടാനുമാണ് ക്യാമ്പ് ഉദ്ദേശിക്കുന്നതെന്ന് പ്രയത്‌ന’ യുടെ സ്ഥാപകന്‍ ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി പറഞ്ഞു. ക്യാമ്പിന് ശേഷവും നിത്യജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്ന നല്ല ശീലങ്ങളുമായിട്ടായിരിക്കും കുട്ടികള്‍ മടങ്ങിവരികയെന്നും അദ്ദേഹം പറഞ്ഞു.വിനോദത്തിനും വിജ്ഞാനത്തിനും അവസരം നല്‍കുന്ന നിരവധി രസകരമായ സെഷനുകളാണ് ക്യാമ്പില്‍ കുട്ടികള്‍ക്ക് വേണ്ടി ഒരുക്കിയിട്ടുള്ളത്. രജിസ്‌ട്രേഷനും മറ്റ് വിവരങ്ങള്‍ക്കും 95446 78660 എന്ന നമ്പറില്‍ ബന്ധപ്പെടാം.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു