ഡോ. ടി. വിനയകുമാറിനെ ആദരിച്ചു

പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (പിആര്‍സിഐ) ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ഡോ. ടി. വിനയകുമാറിനെ പിആര്‍സിഐ കൊച്ചിന്‍ ചാപ്റ്ററിന്റെ  നേതൃത്വത്തില്‍ നടന്ന സമ്മേളനത്തില്‍ ടി.ജെ വിനോദ് എംഎല്‍എ പൊന്നാടയണിച്ച് ആദരിച്ചപ്പോള്‍. എം. മായ, മനോജ് മാനുവല്‍, ബാബു ജോസഫ്, റാം മേനോന്‍ തുടങ്ങിയവര്‍ സമീപം
പബ്ലിക് റിലേഷന്‍സ് മേഖലയിലെ പ്രൊഫഷണലുകളുടെ ദേശീയ സംഘടനയാണ് പിആര്‍സി ഐ.
കൊച്ചി:  പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (പിആര്‍സിഐ) ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ഡോ. ടി. വിനയകുമാറിനെ പിആര്‍സിഐ കൊച്ചിന്‍ ചാപ്റ്ററിന്റെ  നേതൃത്വത്തില്‍  ആദരിച്ചു. എറണാകുളം ലോട്ടസ് ക്ലബ്ബില്‍ നടന്ന സമ്മേളനം ടി.ജെ വിനോദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൊച്ചി ചാപ്റ്റര്‍ ചെയര്‍മാന്‍ ബാബു ജോസഫ് അധ്യക്ഷത വഹിച്ചു. പിആര്‍സി ഐ കേരള ചെയര്‍മാന്‍ റാം മേനോന്‍, സെക്രട്ടറി മനോജ് മാനുവല്‍, വൈസ് ചെയര്‍പേഴ്‌സണ്‍, എം. മായ, ജോയിന്റ് സെക്രട്ടറി ഷെറിന്‍ വില്‍സണ്‍, വൈസിസി ഡയറക്ടര്‍ സുജിത് നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പബ്ലിക് റിലേഷന്‍സ് മേഖലയിലെ പ്രൊഫഷണലുകളുടെ ദേശീയ സംഘടനയാണ് പിആര്‍സി ഐ.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു