എറണാകുളം വൈ.എം.സി.എയുടെയും ബംബിള്‍ ബീ ബ്രാന്‍ഡിന്റെയും സഹകരണത്തോടെ എറണാകുളം വൈ എം സി എയില്‍ നടന്ന ക്യാംപ് മനോരമ ന്യൂസ് വാര്‍ത്ത വിഭാഗം ഡയറക്ടര്‍ ജോണി ലൂക്കോസ് ഉദ്ഘാടനം ചെയ്തു.
കൊച്ചി: പബ്ലിക്ല് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (പിആര്‍സി ഐ) കൊച്ചി ചാപ്റ്ററിന്റെ നേതൃത്വത്തില്‍ മാധ്യമ വിദ്യാര്‍ഥികള്‍ക്കായി ഏകദിന കണ്ടന്റ് ബൂട്ട് ക്യാംപ് സംഘടിപ്പിച്ചു. എറണാകുളം വൈ.എം.സി.എയുടെയും ബംബിള്‍ ബീ ബ്രാന്‍ഡിന്റെയും സഹകരണത്തോടെ എറണാകുളം വൈ എം സി എയില്‍ നടന്ന ക്യാംപ് മനോരമ ന്യൂസ് വാര്‍ത്ത വിഭാഗം ഡയറക്ടര്‍ ജോണി ലൂക്കോസ് ഉദ്ഘാടനം ചെയ്തു. പി.ആര്‍.സി.ഐ കൊച്ചി ചാപ്റ്റര്‍ ചെയര്‍മാന്‍ ബാബു ജോസഫ് അധ്യക്ഷത വഹിച്ചു. പി.ആര്‍.സി.ഐ ദേശീയ സെക്രട്ടറിയും ഗവേണിംഗ് കൗണ്‍സില്‍ ഡയറക്ടറുമായ ഡോ.ടി വിനയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
ദേശീയ വൈസ് പ്രസിഡന്റ് യു. എസ് കുട്ടി, കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ റാം എസ്.മേനോന്‍, കൊച്ചി ചാപ്റ്റര്‍ സെക്രട്ടറി മനോജ് മാനുവല്‍, ട്രഷറര്‍ പി.കെ നടേഷ്, ക്യാംപ് ഡയറക്ടര്‍ എം.മായ, പ്രോഗ്രാം കണ്‍വീനര്‍ ഷെറിന്‍ വില്‍സണ്‍, വൈ.എം.സി.എ എറണാകുളം എക്‌സിക്യുട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ സി. എ സെന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ആന്റോ ജോസഫ്, ജീവന്‍ലാല്‍ രവി (വിരാട് ക്രിയേഷന്‍സ്),വന്ദന മോഹന്‍ദാസ് ( കൊച്ചിന്‍ യൂണിവേഴ്‌സിറ്റി പി ആര്‍ ഒ), സ്മിതാ ഡി. നായര്‍ (ലെനികോ സൊലൂഷന്‍സ്), ആര്‍. അജിത് കുമാര്‍ (മൈത്രി അഡ്വര്‍ടൈസിംഗ്), സേതു (പുഷ് 360) തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നുള്ള 50 വിദ്യാര്‍ത്ഥികള്‍ ക്യാമ്പില്‍ പങ്കെടുത്തു.