മാറുന്ന സാങ്കേതികവിദ്യകളോട് ചേര്‍ന്ന് നിന്ന് പ്രിന്റ് വ്യവസായം വളര്‍ത്തണം: സി.രവീന്ദര്‍ റെഡ്ഡി 

പ്രിന്റ് ഒരു മാധ്യമത്തില്‍ എഴുതിയ വാക്ക് മാത്രമല്ലെന്നും അത് വിശ്വാസത്തെ ദൃശ്യമാക്കുന്നതാണെന്നും സി രവീന്ദര്‍ റെഡ്ഡി പറഞ്ഞു.

കൊച്ചി: അറിവ് ബഹുമാനിക്കപ്പെടുന്നിടത്തോളം പ്രിന്റിംഗ് പ്രസക്തമായിരിക്കുമെന്ന് ആള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് മാസ്റ്റര്‍ പ്രിന്റേഴ്‌സ് പ്രസിഡന്റ് സി രവീന്ദര്‍ റെഡ്ഡി പറഞ്ഞു. കേരള മാസ്റ്റര്‍ പ്രിന്റേഴ്‌സ് അസോസിയേഷന്‍ പ്രിന്റ് ആന്റ് ബിയോണ്ട് സെമിനാര്‍ പത്താം എഡിഷന്‍ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രിന്റിംഗ് എന്നാല്‍ സംസ്‌കാരത്തിന്റെയും വിശ്വാസത്തിന്റേയും പുരോഗതിയുടേയും വാഹകരുമാണ്. സാങ്കേതികവിദ്യ എന്നതിനോടൊപ്പം ചലിക്കുന്ന സംസ്‌കാരമാണ് പ്രിന്റിംഗ് എന്നും അദ്ദേഹം പറഞ്ഞു. പ്രിന്റ് ഒരു മാധ്യമത്തില്‍ എഴുതിയ വാക്ക് മാത്രമല്ലെന്നും അത് വിശ്വാസത്തെ ദൃശ്യമാക്കുന്നതാണെന്നും സി രവീന്ദര്‍ റെഡ്ഡി പറഞ്ഞു.ഡിജിറ്റല്‍ കാലഘട്ടത്തില്‍ പ്രിന്റ് നിലനില്‍ക്കുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം പ്രിന്റ് നിലനില്‍ക്കുന്നതിന് പുറമേ, അത് പരിണമിക്കുമെന്നും മാറ്റങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നവര്‍ വിജയിക്കുമെന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ പ്രിന്റിങ്ങ് മേഖലയുടെ വികസനത്തിന് സേവനം അനുഷ്ഠിച്ച പ്രിന്റേഴ്‌സ് കാസില്‍ ഉടമ ജോസ് ജോസഫിന്റെ സ്മരണാര്‍ഥമാണ് കേരള മാസ്റ്റര്‍ പ്രിന്റേഴ്‌സ് അസോസിയേഷന്‍ പരിപാടി സംഘടിപ്പിക്കുന്നത്. ‘ആഗോളവത്ക്കരിക്കപ്പെട്ട ലോകത്ത് പ്രിന്റിന്റെ അതിജീവനം’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.  പ്രിന്റ് ആന്റ് ബിയോണ്ട് 2026 ചെയര്‍മാന്‍ രാജു എന്‍ കുട്ടി സെമിനാര്‍ പരിചയപ്പെടുത്തി. കെ എം പി എ സംസ്ഥാന പ്രസിഡന്റ് ലൂയിസ് ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു.മുംബൈ സ്‌റ്റെല്‍ഡ പാക്കേജിംഗ് ആന്റ് ബൈന്റ് വെല്‍ മാനേജിംഗ് ഡയറക്ടര്‍ സജിത്ത് പള്ളിപ്പുറം ‘കേരളത്തില്‍ നിന്ന് ആഗോള തലത്തിലേക്ക്’ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. സൂറത്ത് കാംബെ ഫുഡ് സര്‍വീസ് പാക്കേജിംഗ് എം ഡി പുല്‍കിത് ഛപാരിയ, ഗ്രേറ്റര്‍ നോയിഡ ഹോളോസേഫ് സെക്യൂരിറ്റി ലേബല്‍സ് ഡയറക്ടറും ബിസിനസ് ഡവലപ്‌മെന്റ് ഹെഢുമായ പ്രീതി മിശ്ര എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു.കോര്‍പറേറ്റ് ട്രെയിനറും മോട്ടിവേഷണല്‍ സ്പീക്കറുമായ ഷമീം റഫീക്ക്, പ്രിന്റ് വീക്ക് ഇന്ത്യ ആന്റ് വാട്ട് പാക്കേജിംഗ് മാഗസിന്‍ എഡിറ്റര്‍ രാമു രാമനാഥന്‍, ഹരിയാന മഹര്‍ഷി വാത്മീകി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. രാജേന്ദ്രകുമാര്‍ അനായത്ത്, ആള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് മാസ്റ്റര്‍ പ്രിന്റേഴ്‌സ് ജനറല്‍ സെക്രട്ടറി മെഹുല്‍ എ ദേശായി എന്നിവര്‍ വിവിധ സെഷനുകള്‍ അവതരിപ്പിച്ചു. കേരള മാസ്റ്റര്‍ പ്രിന്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡി. മന്‍മോഹന്‍ ഷേണായി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു