നമോ ആശുപത്രി: ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു 

ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലിയിലെ സില്‍വാസയില്‍ 450 കിടക്കകളുള്ള നമോ ആശുപത്രിയുടെ ആദ്യ ഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

 

ന്യൂഡല്‍ഹി: ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലിയിലെ സില്‍വാസയില്‍ 450 കിടക്കകളുള്ള നമോ ആശുപത്രിയുടെ ആദ്യ ഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 460 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ആശുപത്രി കൂടാതെ സ്‌കൂളുകള്‍, പൊതു സേവനങ്ങള്‍, അടിസ്ഥാന സൗകര്യവികസന സംരംഭങ്ങള്‍ എന്നിവയുള്‍പ്പെടെ 2,500 കോടിയിലധികം രൂപയുടെ നിരവധി ജനക്ഷേമ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി വരാനിരിക്കുന്ന ആശുപത്രിയുടെ 3 ഡി മാതൃക അവലോകനം ചെയ്യുകയും ആധുനിക മെഡിക്കല്‍ അടിസ്ഥാന സൗകര്യങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ നിര്‍മിത ബുദ്ധി പവര്‍ റോബോട്ടിക് സംവിധാനമായ മിസോയുടെ പ്രവര്‍ത്തനം മെറില്‍ സിഇഒ വിവേക് ഷാ പ്രധാനമന്ത്രിക്ക് മുമ്പില്‍ അവതരിപ്പിച്ചു.നമോ ആശുപത്രി രാജ്യത്തെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക ചുവടുവയ്പ്പാണ് നടത്തിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശസ്ത്രക്രിയാ കൃത്യത വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ക്ലിനിക്കല്‍ ഫലങ്ങളും രോഗിയുടെ വീണ്ടെടുക്കലും മെച്ചപ്പെടുത്തുന്ന നൂതനവും ലോകോത്തരവുമായ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാന്‍ മെറില്‍ പ്രതിജ്ഞാബദ്ധമാണെന്ന് മെറില്‍ സിഇഒ വിവേക് ഷാ പറഞ്ഞു.

 

Spread the love