പ്രിന്റ് ആന്‍ഡ് ബിയോണ്ട് സെമിനാര്‍ നടന്നു
കൊച്ചി :അവിശ്വസനീയമായ മാറ്റങ്ങള്‍ക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നതെന്നും പ്രിന്റിംഗ് മേഖലയില്‍ വിപ്‌ളവകരമായ മാറ്റങ്ങളാണ് വരുന്നതെന്നും ആള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് മാസ്റ്റര്‍ പ്രിന്റേഴ്‌സ് ദേശീയ പ്രസിഡന്റ് സതീഷ് മല്‍ഹോത്ര. പ്രിന്റിംഗ് മേഖല അതിവേഗം മാറ്റങ്ങള്‍ക്ക് വിധേയമാകുന്നതിനനുസരിച്ച് വെല്ലുവിളികളും വര്‍ധിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരള മാസ്റ്റര്‍ പ്രിന്റേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച പ്രിന്റ് ആന്‍ഡ് ബിയോണ്‍ഡ് സെമിനാര്‍ ഒന്‍പതാം എഡിഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിന്റിംഗ് സാങ്കേതിക വിദ്യ വികസനത്തിന് വിധേയമാക്കുന്നുണ്ട്. പുതിയ സാങ്കേതിക വിദ്യകള്‍ക്കനുസരിച്ച് വൈദഗ്ധ്യവും മെച്ചപ്പെടുത്തേണ്ടതുണ്ട്. യുവാക്കളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കണം. സുസ്ഥിര പ്രിന്റിംഗ് രീതികള്‍ പിന്തുടരുകയും ഇക്കോ പ്രിന്റിംഗ് രീതികള്‍ നടപ്പാക്കുകയും വേണം. ന്യൂഡല്‍ഹിയിലെ പ്രിന്റേഴ്‌സ് ഭവന്‍ ട്രെയിനിംഗ് ആന്‍ഡ് സ്‌കില്‍ സെന്ററാക്കി മാറ്റുമെന്നും സതീഷ് മല്‍ഹോത്ര പറഞ്ഞു.
എഡല്‍മന്‍ ഗ്രൂപ്പ് ഗ്ലോബല്‍ സിഇഒ ഡോ.ഫ്രാങ്ക് ഹോനങ്ങ് മുഖ്യ പ്രഭാഷണം നടത്തി. ദീര്‍ഘകാല ലക്ഷ്യവുമായി മുന്നേറിയാല്‍ മാത്രമേ ബിസിനസില്‍ പുരോഗതിയുണ്ടാകു എന്ന് അദ്ദേഹം പറഞ്ഞു. പ്രതിസന്ധികളില്‍ തളരാന്‍ പാടില്ലെന്നും ലോകത്തുണ്ടാകുന്ന സാങ്കേതിക പുരോഗതികളെ കുറിച്ച് എപ്പോഴും അപ്‌ഡേറ്റായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജു എന്‍ കുട്ടി ആമുഖ പ്രസംഗം നടത്തി.കേരള മാസ്റ്റര്‍ പ്രിന്റേഴ്‌സ് അസോസിയേഷന്‍ (കെ എംപി എ ) പ്രസിഡന്റ് ലൂയി ഫ്രാന്‍സിസ്, പീറ്റര്‍ അനില്‍ രെഗോ, അനില്‍ നാമഗുഡെ, ആയുഷ് ജെയിന്‍, രാമു രാമനാഥന്‍, കെ എം പി എ സെക്രട്ടറി മന്‍മോഹന്‍ ഷേണായ്, ട്രഷറര്‍ ഷാജി മാഞ്ഞൂരാന്‍ എന്നിവര്‍ പ്രസംഗിച്ചു.