കൊച്ചി: കടവന്ത്രയിലെ ടൈറ്റില്‍ ബോക്‌സിംഗ് ക്ലബ് സംഘടിപ്പിച്ച ‘ടൈറ്റില്‍ പ്രോ ബോക്‌സിങ് സീരീസ് വണ്‍’ മത്സരം കാണികള്‍ക്ക് ആവേശമായി. ഇന്ത്യയൊട്ടാകെ ആരാധകരുള്ള അക്ഷയ് ചെഹല്‍ വേഴ്‌സസ് രോഹിത് കുമാര്‍ മത്സരം സമനിലയില്‍ സമാപിച്ചു. ഇരുവരുടെയും ഏറ്റുമുട്ടല്‍ ആരാധകര്‍ക്കിടയില്‍ ട്രെന്‍ഡിങ് ആണ്. കേരള ബോക്‌സിങ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചാംപ്യന്‍ഷിപ്പില്‍ ആകെ 8 ബൗട്ടുകളാണ് (മത്സരങ്ങള്‍) നടന്നത് .കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 16 മത്സരാര്‍ഥികള്‍ പങ്കെടുത്തു നാഷനല്‍ കമ്മിഷന്‍ ഫോര്‍ പ്രൊഫണല്‍ ബോക്‌സ്സിങ്ങിന്റെ അഫിലിയേഷനോടെയാണ് മത്സരങ്ങള്‍ നടത്തിയത് അതിനാല്‍ തന്നെ പങ്കെടുത്ത മത്സരാര്‍ഥികള്‍ക്ക് റെക്കോര്‍ഡുകള്‍ ഇടാന്‍ കഴിഞ്ഞിട്ടുണ്ട് . കേരളത്തില്‍ നിന്നുള്ള ബോക്സര്‍മാര്‍ക്ക് വിദേശത്തുള്‍പ്പെടെ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതിനാണ് മത്സരങ്ങള്‍ നടത്തിയതെന്ന് ഡബ്ലിയു.ബി.സി കെയര്‍ വേള്‍ഡ് ചാമ്പ്യനും ടൈറ്റില്‍ ബോക്‌സിങ് ക്ലബ് ഉടമയുമായ കെ. എസ് വിനോദ് പറഞ്ഞു.

വനിതകളുടെ ലൈറ്റ് ഫ്‌ളൈ വെയ്റ്റ് കാറ്റഗറിയില്‍ എം.ജി.ലക്ഷ്മി ദേവനന്ദയെ പരാജയപ്പെടുത്തി. പി.ജി. വിഷ്ണു സൂപ്പര്‍ ലൈറ്റ് വെയ്റ്റ് കാറ്റഗറിയില്‍ വിജയിയായി. ഇമ്മാനുവല്‍ ബോബന്‍ വെല്‍റ്റര്‍ വെയ്റ്റിലും, നിതിന്‍ സൂപ്പര്‍ ബാന്‍ഡം വെയ്റ്റ് കാറ്റഗരിയിലും എന്‍.എസ്.സൂരജും, എന്‍.വി.വിമലും ലൈറ്റ വെയ്റ്റ് കാറ്റഗറിയലും ജേതാക്കളായി. റയാന്‍ ടോം ടിമി ക്രൂസര്‍ വെയ്റ്റ് കാറ്റഗറിയിലും വിജയിച്ചു. ഇന്ത്യന്‍ ബോക്‌സിങ് കൗണ്‍സില്‍ സി.ഒ.ഒ വിവേക് രാജയാണ് മത്സരങ്ങള്‍ നിയന്ത്രിച്ചത്. കേരള പ്രോ ബോക്‌സിങ് അംബാസിഡര്‍ അഡ്വ.കെ.വി.സാബു വിജയികള്‍ക്ക് ഉപഹാരം നല്‍കി.

