കേരളത്തിലേയ്ക്ക് പൂനെ ഗ്യാസ് ; എക്‌സ്പീരിയന്‍സ് സെന്റര്‍ കൊച്ചിയില്‍ തുറന്നു

കൊച്ചി: പൂനെ ഗ്യാസിന്റെ കേരളത്തിലെ ആദ്യത്തെ വാണിജ്യ, വ്യാവസായിക പ്രകൃതി വാതക എക്‌സ്പീരിയന്‍സ് സെന്റര്‍ കൊച്ചിയില്‍ തൃപ്പൂണിത്തുറ എംഎല്‍എയും മുന്‍ തുറമുഖ മന്ത്രിയുമായ കെ. ബാബു ഉദ്ഘാടനം ചെയ്തു. പൂനെ ഗ്യാസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജെസല്‍ സമ്പത്ത്, സെയില്‍സ് ഡയറക്ടര്‍ ഭവന്‍ ഉദേഷി, ഡയറക്ടര്‍ ഓപ്പറേഷന്‍സ് രാധിക സമ്പത്ത്, സ്പാര്‍ടെക് പൂനെ ഗ്യാസ് എക്‌സ്പീരിയന്‍സ് സെന്റര്‍ കൊച്ചി സെന്റര്‍ ഡയറക്ടര്‍ ഋഷി മേനോന്‍, സ്പാര്‍ടെക് പൂനെ ഗ്യാസ് എക്‌സ്പീരിയന്‍സ് സെന്റര്‍ കൊച്ചി ഡയറക്ടര്‍ അര്‍ജുന്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. പൂനെ ഗ്യാസിന്റെ ഇന്ത്യയിലെ ആറാമത്തെ എക്‌സ്പീരിയന്‍സ് സെന്ററാണിത്. കേരളത്തിന്റെ വളര്‍ന്നുവരുന്ന ഹോസ്പിറ്റാലിറ്റി, ഭക്ഷ്യസേവനം, വാണിജ്യ മേഖലകളുടെ ആവശ്യങ്ങള്‍ നിറവേറ്റല്‍ എന്നിവയിലാണ് സെന്റര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.

ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട് എല്‍പിജി സിസ്റ്റമായ എല്‍പി ജീനിയസ്, നിലവിലുള്ള ഡീസല്‍ ജനറേറ്ററുകള്‍ എല്‍പിജിയുടെയും ഡീസലിന്റെയും മിശ്രിതം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കുന്ന ഫ്യൂവല്‍ ഫ്യൂഷന്‍, വാതക ചോര്‍ച്ചകള്‍ വളരെ എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ സാധിക്കുന്ന അത്യാധുനിക ലീക്ക് ചെക്ക് തുടങ്ങിയ സംവിധാനങ്ങളുടെ സാന്നിധ്യം കൊച്ചിയിലെ എക്‌സ്പീരിയന്‍സ് സെന്ററിന്റെ പ്രത്യേകതകളാണെന്ന് പൂനെ ഗ്യാസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജെസല്‍ സമ്പത്ത് പറഞ്ഞു. കൊച്ചിയില്‍ പൂനെ ഗ്യാസ് എക്‌സ്പീരിയന്‍സ് സെന്റര്‍ ആരംഭിച്ചതോടെ, ഊര്‍ജ്ജ ഉപയോഗത്തെ നിയന്ത്രിക്കുന്നതിനുള്ള കൂടുതല്‍ മികച്ചതും വൃത്തിയുള്ളതുമായ അത്യാധുനിക ഉപകരണങ്ങള്‍ കേരളത്തിലെ വ്യവസായ മേഖലകളില്‍ ലഭ്യമാക്കപ്പെടുകയാണെന്നുസ്പാര്‍ടെക് പൂനെ ഗ്യസ് എക്‌സ്പീരിയന്‍സ് സെന്റര്‍ കൊച്ചി സെന്റര്‍ ഡയറക്ടര്‍ ഋഷി മേനോന്‍ കൂട്ടിച്ചേര്‍ത്തു.ഓരോ ഉപഭോക്താവിനും അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പാരിസ്ഥിതിക ആഘാതമില്ലാത്തതും കാര്യക്ഷമവുമായ ഇന്ധനങ്ങള്‍ എത്തിച്ചു നല്‍കാനാണ് തങ്ങളുടെ ശ്രമമെന്ന് സ്പാര്‍ടെക് പൂനെ ഗ്യാസ് എക്‌സ്പീരിയന്‍സ് സെന്റര്‍ കൊച്ചി ഡയറക്ടര്‍ അര്‍ജുന്‍ ഉണ്ണിക്കൃഷ്ണന്‍ അറിയിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു