താരന്‍ പ്രതിരോധിക്കാന്‍ ശേഷിയുള്ള പ്യൂരാകാന് ഫലപ്രാപ്തി നല്‍കുന്ന പ്രകൃതിദത്ത ഉല്‍പ്പന്നങ്ങളുടെ വിഭാഗത്തിലാണ് അവാര്‍ഡ് ലഭിച്ചതെന്ന് മാന്‍ കാന്‍കോര്‍ സിഇഒയും എക്‌സി.ഡയറക്ടറുമായ ഡോ.ജീമോന്‍ കോര പറഞ്ഞു.
കൊച്ചി: മാന്‍ കാന്‍കോര്‍ വികസിപ്പിച്ചെടുത്ത കേശ സംരക്ഷണ പ്രകൃതിദത്ത ഉല്‍പ്പന്നം പ്യൂരാകാന് 23മത് യൂറോപ്യന്‍ ബിഎസ്ബി ഇന്നവേഷന്‍ പുരസ്‌കാരം. താരന്‍ പ്രതിരോധിക്കാന്‍ ശേഷിയുള്ള പ്യൂരാകാന് ഫലപ്രാപ്തി നല്‍കുന്ന പ്രകൃതിദത്ത ഉല്‍പ്പന്നങ്ങളുടെ വിഭാഗത്തിലാണ് അവാര്‍ഡ് ലഭിച്ചതെന്ന് മാന്‍ കാന്‍കോര്‍ സിഇഒയും എക്‌സി.ഡയറക്ടറുമായ ഡോ.ജീമോന്‍ കോര പറഞ്ഞു. സൗന്ദര്യവര്‍ദ്ധക, പേഴ്‌സണല്‍ കെയര്‍ ഉത്പന്ന നിര്‍മ്മാണ മേഖലയില്‍ 2003 മുതല്‍ നല്‍കിവരുന്ന പ്രമുഖ ബഹുമതിയാണ് ബിഎസ്ബി ഇന്നവേഷന്‍.
അസംസ്‌കൃത വസ്തുക്കള്‍, പ്രായോഗിക ആശയങ്ങള്‍, വ്യാവസായിക പ്രക്രിയകള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നവീകരണം, സുസ്ഥിരത, കാര്യപ്രാപ്തി എന്നിവയിലൂന്നിയുള്ള മുന്‍നിര ഗവേഷണത്തിനും വികസനങ്ങള്‍ക്കുമാണ് പുരസ്‌കാരം നല്‍കുന്നത്. ഗവേഷണം, നൂതന സാങ്കേതികവിദ്യ, ക്ലിനിക്കല്‍ പഠനങ്ങള്‍ എന്നിവയിലൂടെ വികസിപ്പിച്ചെടുത്ത പ്യൂരാകാന് പേറ്റന്റും ലഭിച്ചിട്ടുണ്ട്. ശിരോചര്‍മ്മ സംരക്ഷണത്തിന് പുതിയ മാനം നല്‍കുന്ന ഉത്പന്നം, പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.