22.5 ലക്ഷം രൂപയ്ക്ക് ജെറോം വിനീതുമായി ചെന്നൈ ബ്ലിറ്റ്സും കോഴിക്കോട് നടന്ന താരലേലത്തില്‍ കരാര്‍ ഒപ്പിട്ടു.ഷംസുദീന്‍ 22.5 ലക്ഷത്തിന് കാലിക്കറ്റ് ഹീറോസില്‍
കോഴിക്കോട്: പിവിഎല്‍ നാലാംസീസണ്‍ താരലേത്തില്‍ കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് വിനിത് കുമാറിനെ 22.5 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി. 22.5 ലക്ഷം രൂപയ്ക്ക് ജെറോം വിനീതുമായി ചെന്നൈ ബ്ലിറ്റ്സും കോഴിക്കോട് നടന്ന താരലേലത്തില്‍ കരാര്‍ ഒപ്പിട്ടു. പ്ലാറ്റിനം വിഭാഗത്തില്‍നിന്ന് ആതിഥേയരായ കാലിക്കറ്റ് ഹീറോസും തിളങ്ങി. ഇതേ തുകയ്ക്ക് മലയാളി താരം ഷംസുദീനെ അവര്‍ തങ്ങളുടെ കൂടാരത്തിലെത്തിച്ചു.അമല്‍ കെ തോമസ് (6.5 ലക്ഷം), ഗോള്‍ഡ് വിഭാഗത്തില്‍നിന്ന് 14.75 ലക്ഷം രൂപയ്ക്ക് ജസ്ജോദ് സിങ് എന്നിവരും വിനിത് കുമാറിനൊപ്പം കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ടീമിന്റെ ഭാഗമായി. ഷംസുദ്ദീനെ കൂടാതെ കാലിക്കറ്റ് ഹീറോസ് പരിചയ സമ്പന്നരെയും സ്വന്തമാക്കി. റൈറ്റ് ടു മാച്ചിലൂടെ മോഹന്‍ ഉക്രപാണ്ഡ്യനെ എട്ട് ലക്ഷത്തിന് കൊണ്ടുവന്നപ്പോള്‍ ഇതേ തുകയ്ക്ക് സന്തോഷ് എസിനെയും ടീമിലെത്തിച്ചു. അവസാന ഘട്ടത്തില്‍ മികച്ച നീക്കവുമായി രംഗത്തെത്തിയ ബംഗളൂരു ടോര്‍പിഡോസ് പി.വി ജിഷ്ണുവിനെ 14 ലക്ഷത്തിനാണ് നേടിയത്, ഗോള്‍ഡ് വിഭാഗത്തില്‍നിന്നാണ് തെരഞ്ഞെടുത്തത്. 6.5 ലക്ഷത്തിന് ജോയെല്‍ ബെഞ്ചമിന്‍ ജെ, അഞ്ച് ലക്ഷം വീതം രൂപയ്ക്ക് ഐബിന്‍ ജോസ്, രോഹിത് കുമാര്‍ എന്നിവരും ടീമിലെത്തി.

ചെന്നൈ ബ്ലിറ്റ്സ്, ബംഗളൂരു ടോര്‍പിഡോസ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സ് ടീമുകളായിരുന്നു ജെറൊം വിനീതിനായി രാഗത്തുണ്ടായിരുന്നത്. മുമ്പ് കാലിക്കറ്റിനായി കളിച്ച വിനീതിനെ ഒടുവില്‍ ചെന്നൈ 22.5 ലക്ഷത്തിന് കൂടാരത്തിലെത്തിക്കുകയായിരുന്നു. എം അശ്വിന്‍രാജ്, സമീര്‍ ചൗധരി (റൈറ്റ് ടു മാച്ച്) എന്നിവരാണ് എട്ട് ലക്ഷം വീതം രൂപയ്ക്ക് ചൈന്നെ പ്ലാറ്റിനം വിഭാഗത്തില്‍നിന്ന് സ്വന്തമാക്കിയ മറ്റ് രണ്ട് താരങ്ങള്‍. അഹമ്മദാബാദ് ഡിഫന്‍ഡേഴ്സ് 11.5 ലക്ഷത്തിന് റൈറ്റ് ടു മാച്ചിലൂടെ ഷോണ്‍ ടി ജോണിനെ നിലനിര്‍ത്തി. അംഗമുത്തു, ജി.എസ് അഖിന് എന്നിവരെയും യഥാക്രമം 11, 10.5 ലക്ഷം രൂപയ്ക്ക് ടീം സ്വന്തമാക്കി. പ്ലാറ്റിനം വിഭാഗത്തില്‍നിന്ന് ഒമ്പത് ലക്ഷം രൂപയ്ക്ക് ആയുഷിനെ സ്വന്തമാക്കിയതാണ് ഡല്‍ഹി തൂഫാന്‍സിന്റെ വലിയ നേട്ടം. ഗോള്‍ഡ് വിഭാഗത്തില്‍നിന്ന് ജോര്‍ജ് ആന്റണിയെയും ഡല്‍ഹി നേടി. അഞ്ച് ലക്ഷം രൂപയായിരുന്നു വില. ആറര ലക്ഷത്തിന് മന്നത്ത് ചൗധരിയെയും സ്വന്തമാക്കി. പതിനാറ് ലക്ഷത്തിന് ശിഖര്‍ സിങ്ങിനെ പ്ലാറ്റിനം വിഭാഗത്തില്‍നിന്ന് സ്വന്തമാക്കിയാണ് ഹൈദരാബാദ് ബ്ലാക്ഹോക്സ് തിളങ്ങിയത്. അമന് കുമാര്‍, ദീപു വേണുഗോപാല്‍ എന്നിവരെ യഥാക്രമം 11.5, 5.75 ലക്ഷം രൂപയ്ക്കുംനേടി. മുംബൈ മിറ്റിയോഴ്സ് കാര്‍ത്തിക് എ, ലാഡ് ഓം വസന്ത് എന്നിരെ എട്ട് ലക്ഷം വീതം രൂപയ്ക്ക് പ്ലാറ്റിനം വിഭാഗത്തില്‍നിന്ന് കൂടാരത്തിലെത്തിച്ചു. അതേസമയം, ഗോള്‍ഡ് വിഭാഗത്തില്‍നിന്ന് വിപുല്‍ കുമാര്‍ (റൈറ്റ് ടു മാച്ച്) 6.25 ലക്ഷം രൂപയ്ക്കുമെത്തി. സോനു, നിഖില്‍ എന്നിവര്‍ക്ക് അഞ്ച് ലക്ഷം വീതം മുടക്കി. നവാഗതരായ ഗോവ ഗാര്‍ഡിയന്‍സ് പ്രിന്‍സ്, രാമനാഥന് എന്നിവരെ എട്ട് ലക്ഷം വീതം രൂപയ്ക്ക് പ്ലാറ്റിനം വിഭാഗത്തില്‍നിന്ന് സ്വന്തമാക്കി. അഞ്ച് ലക്ഷത്തിന് അമിത് ചോക്കെറും ടീമില്‍ ചേര്‍ന്നു. കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്സ് ആറ് ലക്ഷത്തിന് ഗോള്‍ഡ് വിഭാഗത്തില്‍നിന്ന് പങ്കജ് ശര്‍മയെ സ്വന്തമാക്കി. അഞ്ച് ലക്ഷത്തിന് സര്ജന് ഷെട്ടിയുമെത്തി.