മുന്‍നിര സെന്‍സറി ഓഡിയോയും പുതിയ ഡിസൈന്‍ വിശദാംശങ്ങളും അവതരിപ്പിക്കുന്ന മോഡല്‍ ഹാപ്റ്റിക് ഫ്‌ലോര്‍, പുതുമയുള്ള എക്സ്റ്റീരിയര്‍ഇന്റീരിയര്‍, വെല്‍നസ് സാങ്കേതികവിദ്യകള്‍ തുടങ്ങിയ ഫീച്ചറുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു.
കൊച്ചി: പൂര്‍ണമായും കറുത്ത നിറത്തിലുള്ള ഫിനിഷുകളോടെ റേഞ്ച് റോവര്‍ എസ്‌വി ബ്ലാക്ക് പുറത്തിറങ്ങുന്നു. മുന്‍നിര സെന്‍സറി ഓഡിയോയും പുതിയ ഡിസൈന്‍ വിശദാംശങ്ങളും അവതരിപ്പിക്കുന്ന മോഡല്‍ ഹാപ്റ്റിക് ഫ്‌ലോര്‍, പുതുമയുള്ള എക്സ്റ്റീരിയര്‍ഇന്റീരിയര്‍, വെല്‍നസ് സാങ്കേതികവിദ്യകള്‍ തുടങ്ങിയ ഫീച്ചറുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. എസ്‌വി ബ്ലാക്ക് വര്‍ഷാവസാനം ബുക്കിംഗിനായി ലഭ്യമാണ്.ആദ്യമായി, റേഞ്ച് റോവര്‍ എസ്‌വി ശ്രേണിയിലുടനീളം ബോഡി, സോള്‍ സീറ്റുകള്‍ സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നുവെന്ന പ്രത്യേകത ഈ മോഡലിനുണ്ട്. വാഹനത്തിന്റെ മുന്നിലും പിന്നിലും ബോഡി ആന്‍ഡ് സോള്‍ സീറ്റ് (ബാസ്) സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുക വഴി യാത്രക്കാര്‍ക്ക് ആറ് വെല്‍നസ് പ്രോഗ്രാമുകളും സംഗീതവും ആസ്വദിക്കാനാകും.
സെന്‍സറി ഫ്‌ലോര്‍ ആര്‍ആര്‍ മെറിഡിയന്‍ സിഗ്‌നേച്ചര്‍ സറൗണ്ട് സിസ്റ്റവുമായും എഐ ഒപ്റ്റിമൈസിംഗ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള ഹാപ്റ്റിക് സീറ്റ് സാങ്കേതികവിദ്യയുമായും യോജിപ്പിച്ച് തറയില്‍ കൃത്യമായി സിന്‍ക്രൊണൈസ് ചെയ്ത് പള്‍സേഷനുകള്‍ സൃഷ്ടിക്കുക വഴി യാത്രക്കാര്‍ക്ക് വ്യത്യസ്തമായ അനുഭവം നേടാനാകുമെന്ന് കമ്പനി പറയുന്നു.ഈ വര്‍ഷം അവസാനത്തോടെ റേഞ്ച് റോവര്‍ തങ്ങളുടെ ശ്രേണിയില്‍ ആദ്യമായി പിറെല്ലി പി സീറോ ടയറുകള്‍ പുറത്തിറക്കും. ഉയര്‍ന്ന പ്രകടനം, ഈട്, സുരക്ഷ എന്നിവ സംയോജിപ്പിച്ചിരിക്കുന്ന പ്രത്യേകം വികസിപ്പിച്ചെടുത്ത ഈ ടയറുകളില്‍ 70 ശതമാനത്തിലധികം ജൈവാധിഷ്ഠിതവും പുനരുപയോഗിച്ചതുമായ വസ്തുക്കളാണ് അടങ്ങിയിരിക്കുന്നത്. ഗ്ലോസ് ബ്ലാക്ക് ഫിനിഷുള്ള 23 ഇഞ്ച് അലോയ് വീലുകളാണ് റേഞ്ച് റോവര്‍ എസ്‌വി ബ്ലാക്കിനുള്ളതെന്നെന്നും കമ്പനി വ്യക്തമാക്കി.

