ജൂണ്‍ 27ന് ആരംഭിക്കുന്ന 13 ദിവസത്തെ യാത്രയില്‍ താമസം ,ഭക്ഷണം , വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള സന്ദര്‍ശനം എന്നിവ ഉള്‍പ്പെടുന്ന പാക്കേജിനുള്ള ബുക്കിങ് ആരംഭിച്ചു.
കൊച്ചി: ഇന്ത്യന്‍ റെയില്‍വേയുടെ ഭാരത് ഗൗരവ് ട്രെയിനിന്റെ ഭാഗമായി ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ട്രെയിന്‍ സേവന ദാതാവായ സൗത്ത് സ്റ്റാര്‍ റെയില്‍ ടൂര്‍ ടൈംസ് എന്ന ഇന്ത്യയിലെ ഏറ്റവും വലിയ ടൂറിസ്റ്റ് ട്രെയിന്‍ ഓപ്പറേറ്ററുമായി ചേര്‍ന്ന് ഖജുരാഹോ, ഒര്ച, സാഞ്ചി, ഗ്വാലിയര്,അജന്ത, ഏലോറ, ഹൈദരാബാദ് എന്നീ പുരാതന ആകര്‍ഷണങ്ങളിലേക്ക് ഒരു യാത്ര സംഘടിപ്പിക്കുന്നു. ജൂണ്‍ 27ന് ആരംഭിക്കുന്ന 13 ദിവസത്തെ യാത്രയില്‍ താമസം ,ഭക്ഷണം , വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള സന്ദര്‍ശനം എന്നിവ ഉള്‍പ്പെടുന്ന പാക്കേജിനുള്ള ബുക്കിങ് ആരംഭിച്ചു.
പ്രത്യേക ടൂറിസ്റ്റ് ട്രെയിനില്‍ എ.സി , സ്ലീപ്പര്‍ കോച്ചുകളും കൂടാതെ സ്ഥലങ്ങളും മാര്‍ഗങ്ങളും കുറിച്ചുള്ള വിവരങ്ങള്‍ നല്കുന്ന പബ്ലിക് അനൗണ്‍സ്മെന്റ് സംവിധാനം, സിസിടിവി ക്യാമറകള്‍ ഓരോ കോച്ചിനും പ്രത്യേക ടൂര്‍ മാനേജര്‍, സെക്യൂരിറ്റി, ഹൗസ് കീപ്പിങ് എന്നീ സേവനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ യാത്രയില്‍ ഉടനീളം ദക്ഷിണേന്ത്യന്‍ ഭക്ഷണം ലഭിക്കുന്നതാണ്. ഫസ്റ്റ് എ സിക്ക് 60000 രൂപയും സെക്കന്‍ഡ് എ സിക്ക് 56000 രൂപയും തേര്‍ഡ് എ സിക്ക് 43000 രൂപയുമാണ് നിരക്ക് വരുന്നത്. ംംം.ീtuൃശോല.െശി എന്ന വെബ്സൈറ്റിലൂടെയോ അല്ലെങ്കില്‍ 7305 85 85 85 എന്ന നമ്പരില്‍ വിളിച്ചോ ബുക്കിംഗ് ചെയ്യാവുന്നതാണ്.