ഇഫ്താര്‍ കേന്ദ്രങ്ങളൊരുക്കി ദുബായ്

വേള്‍ഡ് ട്രേഡ് സെന്ററിലെ (ഡിഡബ്ല്യുടിസി) മജ്‌ലിസ്, ബാബ് അല്‍ ഷംസിലെ അല്‍ ഹദീറ, ബുര്‍ജ് ഖലീഫ, അറ്റ്‌ലാന്റീസിലെ അസതീര്‍ ടെന്റ് തുടങ്ങി അഞ്ച് കേന്ദ്രങ്ങളാണ് റംസാനെ വരവേല്‍ക്കാനായി ഈ വര്‍ഷം തയ്യാറായിട്ടുള്ളത്.

 

ദുബായ്: റംസാന്‍ മാസത്തില്‍ ഇഫ്താര്‍ മീറ്റുകളൊരുക്കാന്‍ ആതിഥേയത്വം വഹിച്ച് ദുബായ്. ദുബായിലെ അഞ്ച് പ്രമുഖ കേന്ദ്രങ്ങളാണ് റംസാന്‍ നോമ്പിന്റെ ഭാഗമായുള്ള ഇഫ്താര്‍ മീറ്റുകള്‍ക്കായി ഒരുങ്ങിയിരിക്കുന്നത്. വേള്‍ഡ് ട്രേഡ് സെന്ററിലെ (ഡിഡബ്ല്യുടിസി) മജ്‌ലിസ്, ബാബ് അല്‍ ഷംസിലെ അല്‍ ഹദീറ, ബുര്‍ജ് ഖലീഫ, അറ്റ്‌ലാന്റീസിലെ അസതീര്‍ ടെന്റ് തുടങ്ങി അഞ്ച് കേന്ദ്രങ്ങളാണ് റംസാനെ വരവേല്‍ക്കാനായി ഈ വര്‍ഷം തയ്യാറായിട്ടുള്ളത്.വേള്‍ഡ് ട്രേഡ് സെന്ററിലെ മജ്‌ലിസില്‍ പരമ്പരാഗതവും സമകാലികവുമായ വിഭവങ്ങള്‍, പ്രാര്‍ത്ഥനാ മുറികള്‍, ഏറ്റവും മികച്ച അതിഥി സേവനം കുടുംബങ്ങള്‍ക്കായുള്ള പ്രത്യേക സ്ഥലങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.

അറേബ്യന്‍ പാരമ്പര്യം വിളിച്ചോതുന്ന ഇഫ്താര്‍ അനുഭവം തേടുന്നവര്‍ക്ക് മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന ബാബ് അല്‍ ഷംസിലെ അല്‍ ഹദീറ വ്യത്യസ്തമായ അനുഭവം വാഗ്ദാനം ചെയ്യുന്നു. ഫാല്‍ക്കണറി, തത്സമയ സംഗീതം, പരമ്പരാഗത നൃത്തം എന്നിവയുള്‍പ്പെടെയുള്ള സാംസ്‌കാരിക പരിപാടികളും ഇഫ്താര്‍ മീറ്റിന്റെ ഭാഗമായി ഉണ്ടാകും.ദുബായിലെ ഏറ്റവും പ്രിയപ്പെട്ട റമദാന്‍ വേദികളിലൊന്നായ അറ്റ്‌ലാന്റീസിലെ അസതീര്‍ ടെന്റില്‍ ആഗോള രുചികളുടെ സംയോജനം ഉള്‍ക്കൊള്ളുന്ന ആഡംബര ഇഫ്താര്‍ ബുഫെ പാം വാഗ്ദാനം ചെയ്യുന്നു. ബുര്‍ജ് ഖലീഫയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന അര്‍മാനി / പവലിയന്‍ സമ്പന്നമായ അല്‍ ഫ്രെസ്‌കോ ഇഫ്താര്‍ അനുഭവം നല്‍കുന്നു. ദുബായുടെ സമാനതകളില്ലാത്ത അതിഥിസേവനവും പാചക വൈദഗ്ധ്യവും ആസ്വദിക്കാനുള്ള അവസരമാണ് റംസാന്‍ മാസം വാഗ്ദാനം ചെയ്യുന്നത്.

Spread the love