ഡി200 ഡീസല്‍, പി250 പെട്രോള്‍ എന്നീ നൂതന പവര്‍ ഓപ്ഷനുകളില്‍ മോഡല്‍ ഇപ്പോള്‍ ലഭ്യമാണ്. റേഞ്ച് റോവര്‍ വെലാര്‍ ഓട്ടോബയോഗ്രഫി ഇപ്പോള്‍ 89.90 ലക്ഷം രൂപ മുതല്‍ ഓര്‍ഡര്‍ ചെയ്യുന്നതിന് ലഭ്യമാണ്.
കൊച്ചി: സ്ലൈഡിംഗ് പനോരമിക് റൂഫ്, പൂര്‍ണ്ണ വിപുലീകൃത വിന്‍ഡ്‌സര്‍ ലെതര്‍ അപ്‌ഗ്രേഡ്, സ്വീഡ്‌ക്ലോത്ത് ഹെഡ്‌ലൈനിംഗ്, മെറിഡിയന്‍ 3ഡി സറൗണ്ട് സൗണ്ട് സിസ്റ്റം തുടങ്ങിയ നവീന ഫീച്ചറുകളോടെ റേഞ്ച് റോവര്‍ വെലാര്‍ ഓട്ടോബയോഗ്രഫി ഇന്ത്യന്‍ വിപണിയില്‍. ഡി200 ഡീസല്‍, പി250 പെട്രോള്‍ എന്നീ നൂതന പവര്‍ ഓപ്ഷനുകളില്‍ മോഡല്‍ ഇപ്പോള്‍ ലഭ്യമാണ്. റേഞ്ച് റോവര്‍ വെലാര്‍ ഓട്ടോബയോഗ്രഫി ഇപ്പോള്‍ 89.90 ലക്ഷം രൂപ മുതല്‍ ഓര്‍ഡര്‍ ചെയ്യുന്നതിന് ലഭ്യമാണ്. റേഞ്ച് റോവര്‍ വെലാര്‍ ഡൈനാമിക് എസ്ഇ 84.90 ലക്ഷം രൂപ മുതല്‍ ലഭ്യമാണെന്ന് റേഞ്ച് റോവര്‍ ഗ്ലോബല്‍ പ്രൊഡക്റ്റ് ആന്‍ഡ് സര്‍വീസസ് ഡയറക്ടര്‍ റയാന്‍ മില്ലര്‍ പറഞ്ഞു. ആഡംബര രൂപകല്‍പ്പനയും കൂടുതല്‍ സാങ്കേതിക ഫീച്ചറുകളുമായാണ് പുതിയ മോഡല്‍ വരുന്നത്.
ലളിതമായ ഡിസൈന്‍, ക്രാഫ്റ്റ് ചെയ്ത ഫിനിഷുകള്‍, സവിശേഷമായ സാങ്കേതികവിദ്യകള്‍ എന്നിവ റേഞ്ച് റോവര്‍ വെലാര്‍ഓട്ടോബയോഗ്രഫിയിലുണ്ട്.ആധുനികകാലത്തെ ആവശ്യങ്ങള്‍ നിറവേറ്റുന്ന മോഡലായ വെലാര്‍ ഓട്ടോബയോഗ്രഫിയില്‍ നൂതനമായ പവര്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. 183.9 കെഡബ്ല്യൂവും 365 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന പി250 പെട്രോള്‍, 150 കെഡബ്ല്യൂവും 430 എന്‍എം ടോര്‍ക്കും നല്‍കുന്ന ഡി200 ഡീസല്‍ മൈല്‍ഡ് ഹൈബ്രിഡ് എന്നീ വേരിയന്റുകളാണ് പുറത്തിറക്കുന്നത്. ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന
െ്രെഡവിംഗ് സാഹചര്യങ്ങള്‍ക്ക് അനുസൃതമായി രൂപകല്‍പ്പന ചെയ്ത അനായാസ പ്രകടനം രണ്ടും വാഗ്ദാനം ചെയ്യുന്നു.
റേഞ്ച് റോവര്‍ വെലാറില്‍ ഓട്ടോബയോഗ്രഫി അവതരിപ്പിക്കുന്നതില്‍ തങ്ങള്‍ ആവേശഭരിതരാണെന്നും ഓട്ടോബയോഗ്രഫി ആധുനികതയുടെയും ആഡംബരത്തിന്റെയും സവിശേഷ അനുഭവം ഉറപ്പുനല്‍കുന്നതായും റയാന്‍ മില്ലര്‍ പറഞ്ഞു,

