സാന്റാ റണ്‍ 5 കിലോമീറ്റര്‍ ഫാമിലി ഫണ്‍ റണ്‍, 10 കിലോമീറ്റര്‍ ഓട്ടം, 21.1 കിലോമീറ്റര്‍ ഓട്ടം, 50 കിലോമീറ്റര്‍ സൈക്ലിംഗ്, 21.1 കിലോമീറ്റര്‍ റിലേ എന്നിങ്ങനെ അഞ്ച് പരിപാടികളാണ് നടത്തിയത്.
കൊച്ചി: ഓട്ടിസം ബാധിച്ച കുട്ടികളെ ശാക്തീകരിക്കാന്‍ ലക്ഷ്യമിടുന്ന സാമൂഹിക കൂട്ടായ്മയുടെ ഭാഗമായി റോട്ടറി ക്ലബ് കൊച്ചിന്‍ നൈറ്റ്‌സ് ഗ്രാന്‍ഡ് സാന്റാ റണ്‍ സംഘടിപ്പിച്ചു. ഗ്രാന്റ് ഹയാത്തില്‍ നടന്ന സാന്റാ റണ്‍ അഞ്ചാം പതിപ്പില്‍ ചലച്ചിത്ര താരം നൈല ഉഷ മുഖ്യ അതിഥിയായിരുന്നു. വലിയ കാര്യത്തിന് വേണ്ടിയാണ് മൂവായിരത്തി അഞ്ഞൂറോളം പേര്‍ ഉറക്കമൊഴിഞ്ഞ് ഒന്നായിച്ചേര്‍ന്നിരിക്കുന്നതെന്ന് നൈല ഉഷ പറഞ്ഞു.
കുട്ടികളെ പോലെ അവരുടെ രക്ഷിതാക്കളും അഭിനന്ദിക്കപ്പെടേണ്ടവരും ആദരിക്കപ്പെടേണ്ടവരുമാണെന്ന് നൈല ഉഷ പറഞ്ഞു. അവരുടെ തളരാത്ത പിന്തുണയാണ് കുട്ടികള്‍ക്ക് ലഭ്യമാക്കുന്നത്. പ്രത്യേക സ്വഭാവ സവിശേഷതകളുള്ള കുട്ടികള്‍ വളരെ കുറവാണെങ്കിലും അവര്‍ക്കായി റോട്ടറി വലിയ കാര്യങ്ങളാണ് ഒരുക്കുന്നതെന്നും നൈല പറഞ്ഞു. സാന്റാ റണ്‍ 5 കിലോമീറ്റര്‍ ഫാമിലി ഫണ്‍ റണ്‍, 10 കിലോമീറ്റര്‍ ഓട്ടം, 21.1 കിലോമീറ്റര്‍ ഓട്ടം, 50 കിലോമീറ്റര്‍ സൈക്ലിംഗ്, 21.1 കിലോമീറ്റര്‍ റിലേ എന്നിങ്ങനെ അഞ്ച് പരിപാടികളാണ് നടത്തിയത്.
വിവിധ വിഭാഗങ്ങളിലെ വിജയികള്‍ക്ക് പ്രമുഖര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഹൈബി ഈഡന്‍ എം പി, ജസ്റ്റിസുമാരായ ബച്ചു കുര്യന്‍, ജയശങ്കര്‍, കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ, ഡോ. നീതു ഷുക്കൂര്‍, റോട്ടറി കൊച്ചിന്‍ നൈറ്റ്സ് ട്രസ്റ്റ് പ്രസിഡന്റ് ജിബ്രാന്‍ ആസിഫ്, സെക്രട്ടറി റിങ്കു അലക്സാണ്ടര്‍, സാന്റാ റണ്‍ കൊച്ചി ചെയര്‍മാന്‍ സാബു ജോണി, അനില്‍ ജോസഫ്, സി എ ഗണേഷ്, റോട്ടറി ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ അനിരുദ്ധ ചൗധരി, മുന്‍ പ്രസിഡന്റ് ആര്‍ മാധവ് ചന്ദ്രന്‍, മുന്‍ ഡിസ്ടിക്ട് ഗവര്‍ണര്‍ പി ആര്‍ വിജയകുമാര്‍, രഞ്ജിത് വാര്യര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.