പഴയ അണ്‍ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ക്ക് എക്‌സ്‌ചേഞ്ച് കൂപ്പണുകളും, പുതിയ ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ക്ക് 50% വരെ കിഴിവും പ്രഖ്യാപിച്ച് റിലയന്‍സ് ഫാഷന്‍ ഫാക്ടറി ബിഗ് എക്‌സ്‌ചേഞ്ച് ഫെസ്റ്റിവൽ
കൊച്ചി : റിലയന്‍സ് റീട്ടെയിലിന്റെ ജനപ്രിയ ഫാഷന്‍ ഡെസ്റ്റിനേഷനായ ഫാഷന്‍ ഫാക്ടറി വമ്പിച്ച ഡിസ്‌കൗണ്ടുകളുമായി രംഗത്തെത്തുകയാണ്. അണ്‍ബ്രാന്‍ഡഡ് ടു ബ്രാന്‍ഡഡ് എക്‌സ്‌ചേഞ്ച് ഫെസ്റ്റിവല്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ഇപ്പോള്‍ അവസരമൊരുങ്ങുകയാണ്. നിങ്ങളെ ജൂലൈ 20 വരെ എല്ലാ സ്‌റ്റോറുകളിലും ഈ ആനുകൂല്യം ലഭ്യമായിരിക്കും.
ഫാഷന്‍ ഫാക്ടറി ഒരുക്കുന്ന ഡിസ്‌കൗണ്ട് മേളയിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ സ്‌റ്റൈല്‍ അപ്‌ഗ്രേഡ് ചെയ്യാനും സാധിക്കും. നിങ്ങളുടെ പഴയ, ബ്രാന്‍ഡഡ് അല്ലാത്ത വസ്ത്രങ്ങള്‍ ഫാഷന്‍ ഫാക്ടറി സ്‌റ്റോറുകളില്‍ എക്‌സ്‌ചേഞ്ച് ഫെസ്റ്റിവലിലൂടെ പുതിയ സ്‌റ്റൈലിഷ് ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്. നിങ്ങളുടെ പഴയ ഡെനിമുകള്‍, ഷര്‍ട്ടുകള്‍, ടീഷര്‍ട്ടുകള്‍ അല്ലെങ്കില്‍ കുട്ടികളുടെ വസ്ത്രങ്ങള്‍ എല്ലാം ഷോപ്പില്‍ സ്വീകരിക്കുന്നതായിരിക്കും. പകരമായി, നിങ്ങള്‍ക്ക് ഒരു തല്‍ക്ഷണ എക്‌സ്‌ചേഞ്ച് കൂപ്പണ്‍ ലഭിക്കും — ഡെനിമിന് 400 വരെയും, ഷര്‍ട്ടുകള്‍ക്ക് 250 വരെയും, ടീഷര്‍ട്ടുകള്‍ക്ക് 150 വരെയും, കുട്ടികളുടെ വസ്ത്രങ്ങള്‍ക്ക് 100 വരെയും — കൂടാതെ നിങ്ങളുടെ പുതിയ ബ്രാന്‍ഡഡ് പര്‍ച്ചേഴ്‌സുകള്‍ക്ക് 50% വരെ കിഴിവും ലഭിക്കും. ദൈനംദിന അവശ്യവസ്തുക്കള്‍ മുതല്‍ ലീ, ലീ കൂപ്പര്‍, ജോണ്‍ പ്ലെയേഴ്‌സ്, റെയ്മണ്ട്, പാര്‍ക്ക് അവന്യൂ, കാനോ, പീറ്റര്‍ ഇംഗ്ലണ്ട്, അലന്‍ സോളി, വാന്‍ ഹ്യൂസെന്‍, ലൂയിസ് ഫിലിപ്പ് തുടങ്ങിയ പ്രമുഖ ദേശീയ, അന്തര്‍ദേശീയ ബ്രാന്‍ഡുകളില്‍ നിന്ന് തിരഞ്ഞെടുക്കാനുള്ള അവസരം ലഭ്യമാണ്.

