ഫോര്‍ച്യൂണ്‍ ഗ്ലോബല്‍ 500 പട്ടികയില്‍ തുടര്‍ച്ചയായി ഇടം നേടി റിലയന്‍സ് 

തുടര്‍ച്ചയായ 22ാം വര്‍ഷമാണ് ആര്‍ഐഎല്‍ പട്ടികയില്‍ ഇടം നേടുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി
കൊച്ചി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2025ലെ ഫോര്‍ച്യൂണ്‍ ഗ്ലോബല്‍ 500 പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന റാങ്കുള്ള കമ്പനി എന്ന സ്ഥാനം നിലനിര്‍ത്തി റിലയന്‍സ്. ആഗോളതലത്തില്‍ 88ാം സ്ഥാനവും റിലയന്‍സ് നേടി.  2021ല്‍ 155ാം സ്ഥാനത്തായിരുന്ന കമ്പനി 67 സ്ഥാനങ്ങള്‍ മുന്നോട്ട് കയറി. തുടര്‍ച്ചയായ 22ാം വര്‍ഷമാണ് ആര്‍ഐഎല്‍ പട്ടികയില്‍ ഇടം നേടുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഈ വര്‍ഷം ഒമ്പത് ഇന്ത്യന്‍ കമ്പനികള്‍ പട്ടികയില്‍ ഇടം നേടിയ  അഞ്ചെണ്ണം പൊതുമേഖലയില്‍ നിന്നും നാലെണ്ണം സ്വകാര്യമേഖലയില്‍ നിന്നുമാണ്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു