റിലയന്‍സ് നിപ്പോണ്‍ ലൈഫ് ഇന്‍ഷുറന്‍സിന് 247 കോടി രൂപ ലാഭം

കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 9 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 38,725 കോടി രൂപയിലെത്തി.
കൊച്ചി: റിലയന്‍സ് നിപ്പോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 25 ശതമാനം വര്‍ധനവോടെ നികുതിക്ക് മുമ്പുള്ള ലാഭം 247 കോടി രൂപ കൈവരിച്ചു. എല്ലാ മേഖലകളിലും ശക്തമായ പ്രകടനം കാഴ്ചവെച്ചു കൊണ്ടാണ് കമ്പനിയുടെ ഈ മുന്നേറ്റം.കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 9 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 38,725 കോടി രൂപയിലെത്തി.  പുതിയ ബിസിനസ് പ്രീമിയം 1,245  കോടി രൂപയിലും ആകെ പ്രീമിയം 5,711 കോടി രൂപയിലുമാണ് എത്തിയിട്ടുള്ളത്.  നിയന്ത്രണ മാനദണ്ഡങ്ങള്‍ അനുശാസിക്കുന്നതിലും വളരെ ഉയര്‍ന്ന നിലയില്‍ 235 ശതമാനം സോള്‍വന്‍സി അനുപാതവും കമ്പനി നിലനിര്‍ത്തുന്നുണ്ട്.

ഉപഭോക്തൃ കേന്ദ്രീകൃത നീക്കങ്ങള്‍ മുഖ്യമായി കാണുന്ന കമ്പനി 98.9 ശതമാനമെന്ന ക്ലെയിം തീര്‍പ്പാക്കല്‍ അനുപാതം നേടിയിട്ടുണ്ടെന്ന് 2025 മാര്‍ച്ച് 31ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.  68,793 സജീവ അഡ്വൈസര്‍മാരാണ് കമ്പനിക്കുള്ളത്.അച്ചടക്കത്തോടെയുള്ള പദ്ധതികള്‍ നടപ്പാക്കല്‍, ഉപഭോക്താവ് ആദ്യം എന്ന ചിന്താഗതി, ശക്തമായ അടിത്തറകള്‍ എന്നിവയാണ് തങ്ങള്‍ക്ക് ലാഭക്ഷമത വര്‍ധിപ്പിക്കാന്‍ സഹായകമായ മുഖ്യ ഘടകങ്ങളെന്നും  ഭാവിയിലേക്ക് അനുസൃതമായ, ഉപഭോക്തൃ കേന്ദ്രീകൃതമായ പദ്ധതികള്‍ അവതരിപ്പിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും റിലയന്‍സ് നിപ്പോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ അഷീഷ് വോറ പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു