വെല്‍വെറ്റിനെ ഏറ്റെടുത്ത് റിലയന്‍സ് 

ആധുനിക ഉപഭോക്താക്കള്‍ക്കായി ഇന്ത്യയുടെ ഹെറിറ്റേജ് ബ്രാന്‍ഡുകള്‍ പുതിയ രീതിയില്‍ അവതരിപ്പിക്കുകയെന്ന ദൗത്യത്തിന്റെ അടിസ്ഥാനത്തിലാണ് വെല്‍വെറ്റിനെ
ഏറ്റെടുത്തിരിക്കുന്നതെന്ന് റിലയന്‍സ് അധികൃതര്‍ അറിയിച്ചു.

 

ചെന്നൈ/ കൊച്ചി: ഐക്കണിക്ക് എഫ്എംസിജി ബ്രാന്‍ഡായവെല്‍വെറ്റിനെ ഏറ്റെടുക്കുന്നതായി റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്‌സ് ലിമിറ്റഡ് പ്രഖ്യാപിച്ചു. ആധുനിക ഉപഭോക്താക്കള്‍ക്കായി ഇന്ത്യയുടെ ഹെറിറ്റേജ് ബ്രാന്‍ഡുകള്‍ പുതിയ രീതിയില്‍ അവതരിപ്പിക്കുകയെന്ന ദൗത്യത്തിന്റെ അടിസ്ഥാനത്തിലാണ് വെല്‍വെറ്റിനെ
ഏറ്റെടുത്തിരിക്കുന്നതെന്ന് റിലയന്‍സ് അധികൃതര്‍ അറിയിച്ചു.

റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റിസിന്റെ നിലവിലെ പോര്‍ട്ട്‌ഫോളിയോ കൂടുതല്‍ ശക്തിപ്പെടുത്താനും ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ ഉല്‍പ്പന്നങ്ങളിലെ വൈവിധ്യം ഉറപ്പാക്കാനും ശ്രമിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഏറ്റെടുക്കല്‍. ഇതിന്റെ ഭാഗമായി താങ്ങാവുന്ന വിലയില്‍ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും.

ഇന്ത്യയുടെ സാഷെ കിംഗ് എന്നറിയപ്പെടുന്ന സികെ രാജ്കുമാറാണ് വെല്‍വെറ്റിന്റെ സ്ഥാപകന്‍. ആഡംബര ഉപഭോക്താക്കള്‍ അനുഭവിക്കുന്ന ഉല്‍പ്പന്നങ്ങള്‍ സാധാരണക്കാര്‍ക്കും ലഭ്യമാക്കണമെന്ന ഉദ്ദേശ്യത്തിലാണ് അദ്ദേഹം ചെറിയ പാക്കറ്റുകളിലാക്കി പെഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിച്ചത്. വലിയ വിപ്ലവമാണ് അത് രാജ്യത്തുണ്ടാക്കിയത്.

Spread the love