മെത്ത വ്യവസായത്തില്‍ പതിനേഴ് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഒരു ദശാബ്ദത്തിലേറെ പ്രവര്‍ത്തനപരിചയമുള്ള റീപോസ് മാട്രസ് ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായാണ് പുതിയ സഹകരണത്തിലേര്‍പ്പെടുന്നത്.
കൊച്ചി: മിഡ്ടുപ്രീമിയം മെത്ത വ്യവസായത്തിലെ മുന്‍നിര സ്ഥാപനമായ റീപോസ് മാട്രസ് പ്രശസ്ത ബിസിനസ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ യുകെ ആന്റ് കോയുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. മെത്ത വ്യവസായത്തില്‍ പതിനേഴ് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഒരു ദശാബ്ദത്തിലേറെ പ്രവര്‍ത്തനപരിചയമുള്ള റീപോസ് മാട്രസ് ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായാണ് പുതിയ സഹകരണത്തിലേര്‍പ്പെടുന്നത്.
യുകെ ആന്റ് കോയുടെ സ്ഥാപകന്‍ ഉല്ലാസ് കാമത്താണ് സഹകരണത്തിന് നേതൃത്വം നല്‍കുന്നത്. ഉല്‍പ്പന്ന സാങ്കേതികവിദ്യ, വില്‍പ്പന, മാര്‍ക്കറ്റിംഗ്, വിതരണം, സാമ്പത്തിക ആസൂത്രണം എന്നിവയിലെ യുകെ ആന്റ് കോയുടെ തന്ത്രപരമായ ഇടപെടലുകള്‍ റീപോസ് മാട്രസിന്റെ വിപണി സാന്നിധ്യം ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിന് പ്രയോജനപ്പെടുത്തുമെന്ന് .റീപോസ് മാട്രസ് അറിയിച്ചു.