തൃശൂര്‍ മാളയ്ക്കടുത്തുള്ള ചക്കാംപറമ്പ് ശ്രീഭഗവതി ക്ഷേത്രത്തില്‍ ജീവനുള്ള ആനയെ അവതരിപ്പിക്കും
തൃശൂര്‍: മനുഷ്യനും ആനയും തമ്മിലുള്ള സംഘട്ടനം കൂടി വരികയും നാട്ടാനകളുമായി ബന്ധപ്പെട്ട ദാരുണ സംഭവങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വോയ്‌സ് ഫോര്‍ ഏഷ്യന്‍ എലിഫന്റ്‌സ് (വിഎഫ്എഇ). തൃശൂര്‍ മാളയ്ക്കടുത്തുള്ള ചക്കാംപറമ്പ് ശ്രീഭഗവതി ക്ഷേത്രത്തില്‍ ജീവനുള്ള ആനയുടെ അതേ വലിപ്പത്തിലുള്ള ശിവശക്തി എന്ന റോബോട്ടിക് ആനയെ അവതരിപ്പിക്കാനൊരുങ്ങുന്നു. ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നതോടൊപ്പം ആനകളോടുള്ള ക്രൂരത അവസാനിപ്പിക്കുകയാണ് ലക്ഷ്യം. കേരളതമിഴ്‌നാട് അതിര്‍ത്തിയിലുള്ള മലയാളി ക്ഷേത്രമായ ശ്രീശങ്കരന്‍ കോവിലില്‍ തമിഴ്‌നാട്ടിലെ ആദ്യത്തെ റോബോട്ടിക് ആനയെ അവതരിപ്പിച്ച് വിജയിച്ചതിനെ തുടര്‍ന്നാണ് വിഎഫ്എഇ മാളയിലും റോബോട്ടിക് ആനയെ പുറത്തിറക്കാനൊരുങ്ങുന്നതെന്ന് വോയ്‌സസ് ഫോര്‍ ഏഷ്യന്‍ എലിഫന്റ്‌സിന്റെ സ്ഥാപക എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സംഗീത അയ്യര്‍ പറഞ്ഞു.
ആനകള്‍ കുടുംബസമേതം കാട്ടില്‍ ജീവിക്കുന്ന സാമൂഹിക ജീവികളാണെന്ന് ശാസ്ത്രം പറയുന്നു. അവയെ ചങ്ങലയില്‍ തളച്ചിട്ട് ക്രൂരമായ പീഡനങ്ങളേകരുത്. അഹിംസ എന്ന നമ്മുടെ സംസ്‌കാരം മുറുകെപ്പിടിക്കാനും ആനകളോടുള്ള ക്രൂരത അവസാനിപ്പിക്കാനും റോബോട്ടിക് ആനകള്‍ മികച്ച ബദലാണെന്നും സംഗീത അയ്യര്‍ പറഞ്ഞു. യഥാര്‍ത്ഥ ആനകളെ കഷ്ടപ്പെടുത്താതെ, പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ റോബോട്ടിക് ആനകള്‍ക്ക് കഴിയും. ജീവനുള്ള ആനകള്‍ സുരക്ഷാ അപകടങ്ങള്‍ ഗുരുതരമാണെന്ന് കൂടുതല്‍ ക്ഷേത്രങ്ങള്‍ മനസ്സിലാക്കി വരുന്നുണ്ട്. ശിവശക്തിയെ തന്നതിന് വോയ്‌സ് ഫോര്‍ ഏഷ്യന്‍ എലിഫന്റ്‌സിനോട് നന്ദി പറയുന്നു. ഭാവിയില്‍ സ്വന്തം റോബോട്ടിക് ആനയെ കൊണ്ടുവരാനും ഞങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്ന് ക്ഷേത്രത്തിന്റെ പബ്ലിക് ട്രസ്റ്റായ വിജ്ഞാനദായിനി സഭാ പ്രസിഡന്റ് സി.ഡി ശ്രീനാഥ് പറഞ്ഞു.