റോബോട്ടിക് സര്‍ജറി: അമല ആശുപത്രിയും ഇന്റ്യൂറ്റീവും കൈകോര്‍ക്കുന്നു 

ഇന്റ്യൂറ്റീവിന്റെ മൊബൈല്‍ റോബോട്ടിക്അസിസ്റ്റഡ് സര്‍ജറി ബോധവല്‍ക്കരണ കേന്ദ്രമാണിത്.
തൃശ്ശൂര്‍: ശസ്ത്രക്രിയാരംഗത്തെ സാങ്കേതിക മുന്നേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി അമലാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ഇന്റ്യൂറ്റീവുമായി ചേര്‍ന്ന് തൃശ്ശൂരില്‍ എക്‌സ്‌ഐ എക്‌സ്പീരിയന്‍സ് സെന്റര്‍  ഒരുക്കി. ഇന്റ്യൂറ്റീവിന്റെ മൊബൈല്‍ റോബോട്ടിക്അസിസ്റ്റഡ് സര്‍ജറി ബോധവല്‍ക്കരണ കേന്ദ്രമാണിത്. കേരളത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന ആരോഗ്യ പരിചരണ ആവശ്യങ്ങളുടെ പശ്ചാത്തലത്തില്‍, റോബോട്ടിക്അസിസ്റ്റഡ് സര്‍ജറിയുടെ പ്രയോജനങ്ങള്‍, ഉപയോഗങ്ങള്‍, സാധ്യതകള്‍ എന്നിവയെക്കുറിച്ച് ആരോഗ്യ പ്രവര്‍ത്തകരെയും പൊതുജനങ്ങളെയും ബോധവല്‍ക്കരിക്കാനാണ് ഈ പരിപാടി  സംഘടിപ്പിച്ചത്.ജീവിതശൈലിയിലെ മാറ്റങ്ങള്‍, പ്രായാധിക്യം, അമിതവണ്ണം എന്നിവ മൂലം കേരളത്തില്‍ കാന്‍സര്‍, ഗൈനക്കോളജിക്കല്‍ രോഗങ്ങള്‍, യൂറോളജിക്കല്‍ അസുഖങ്ങള്‍ തുടങ്ങിയവയില്‍ ക്രമാനുഗതമായ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്.

ഈ പശ്ചാത്തലത്തില്‍ മികച്ച ഫലങ്ങളും വേഗത്തിലുള്ള രോഗമുക്തിയും നല്‍കുന്ന നൂതന ശസ്ത്രക്രിയകളുടെ ആവശ്യകത കൂടുതലായുണ്ടെന്ന് അമല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ യൂറോളജി അസിസ്റ്റന്റ് പ്രൊഫസറായ ഡോ. മിഥുന്‍ പി ഗോപാലകൃഷ്ണന്‍ പറഞ്ഞു. കാന്‍സര്‍, ഗൈനക്കോളജി, യൂറോളജി, ജനറല്‍ സര്‍ജറി തുടങ്ങിയ വിവിധ സ്‌പെഷ്യാലിറ്റികളില്‍ റോബോട്ടിക്അസിസ്റ്റഡ് സര്‍ജറി ഒരു അത്യന്താപേക്ഷിത ഉപകരണമായി മാറിക്കൊണ്ടിരിക്കുകയാണ്. ഡാ വിഞ്ചി പോലുള്ള നൂതന റോബോട്ടിക് സാങ്കേതികവിദ്യകള്‍ ചെറിയ മുറിവുകളിലൂടെ കൃത്യതയോടും നിയന്ത്രണത്തോടും കൂടി ശസ്ത്രക്രിയകള്‍ നടത്താന്‍ സഹായിക്കുന്നു. ഇതിലൂടെ രക്തനഷ്ടം കുറയുകയും, ചുറ്റുമുള്ള കോശങ്ങള്‍ക്ക് നാശം സംഭവിക്കാതെയിരിക്കുകയും ആശുപത്രിയില്‍ ചെലവഴിക്കേണ്ട സമയം കുറയുകയും ചെയ്യുന്നു. ഹൈഡെഫനിഷന്‍ 3ഡി  ദൃശ്യങ്ങളും, പ്രത്യേക സര്‍ജിക്കല്‍ ഉപകരണങ്ങളും ഉള്ളതിനാല്‍ സൂക്ഷ്മമായ ശസ്ത്രക്രിയകള്‍ക്ക് കൂടുതല്‍ കൃത്യതയും സുരക്ഷിതത്വവും സാധ്യമാകുന്നു. ഇതിലൂടെ രോഗികള്‍ക്ക് വേഗത്തിലും സുരക്ഷിതമായും സുഖം പ്രാപിക്കാന്‍ സഹായിക്കുകയും ചെയ്യുന്നുവെന്ന് ഡോ. മിഥുന്‍ പി ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു