ഇന്ദിരാഗാന്ധി ആശുപത്രിക്ക് റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന്‍ ആംബുലന്‍സ് കൈമാറി

റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന്‍  എറണാകുളം ഇന്ദിരാഗാന്ധി ആശുപത്രിയാക്കായി സംഭാവന ചെയ്ത ആംബുലസിന്റെ താക്കോല്‍ റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന്‍ ഭാരവാഹി ഡോ. സുജിത് വാസുദേവനില്‍ നിന്നും  ഇന്ദിരാഗാന്ധി ആശുപത്രി സെക്രട്ടറി അജയ് തറയില്‍ ഏറ്റുവാങ്ങുന്നു.
റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന്‍ ഭാരവാഹി ഡോ. സുജിത് വാസുദേവനില്‍ നിന്നും  ഇന്ദിരാഗാന്ധി ആശുപത്രി സെക്രട്ടറി അജയ് തറയില്‍ ആംബുലന്‍സിന്റെ താക്കോല്‍ ഏറ്റുവാങ്ങി.
കൊച്ചി: റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന്‍  എറണാകുളം ഇന്ദിരാഗാന്ധി ആശുപത്രിയാക്കായി സംഭാവന ചെയ്ത ആംബുലസ് കൈമാറി. ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന്‍ ഭാരവാഹി ഡോ. സുജിത് വാസുദേവനില്‍ നിന്നും  ഇന്ദിരാഗാന്ധി ആശുപത്രി സെക്രട്ടറി അജയ് തറയില്‍ ആംബുലന്‍സിന്റെ താക്കോല്‍ ഏറ്റുവാങ്ങി. ഐ.എം.എ കൊച്ചി മുന്‍ പ്രസിഡന്റ് ഡോ. എസ്. ശ്രീനിവാസ കമ്മത്ത്, റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന്‍ കമ്മ്യൂണിറ്റി സര്‍വ്വീസ് ഡയറക്ടര്‍ ഡോ. പി.ടി മാത്യു, ഭാരവാഹികളായ സുശീല്‍ അശ്വനി, രവീന്ദ്രന്‍ കൃഷ്ണന്‍, ശ്രീകാന്ത് സൂര്യ നാരായണന്‍, രാജന്‍ നായര്‍, ഇന്ദിരാഗാന്ധി ആശുപത്രി ഡയറക്ടര്‍മാരായ പി.വി അഷ്‌റഫ്, വിജയകുമാര്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. സച്ചിദാനന്ദ കമ്മത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു