റോട്ടറി സ്‌പെഷ്യല്‍ സ്‌കൂള്‍ കായിക മേള: കാര്‍മല്‍ ജ്യോതി ചാമ്പ്യന്‍മാര്‍ 

130 പോയിന്റുമായാണ് കാര്‍മല്‍ ജ്യോതി നേട്ടം കൊയ്തത്. ആലുവ യു സി കോളജില്‍ നടന്ന മത്സരത്തില്‍ 94 പോയിന്റുമായി നിര്‍മല സദന്‍ മൂവാറ്റുപുഴ രണ്ടാം സ്ഥാനവും 77 പോയിന്റുമായി അനുഗ്രഹ നികേതന്‍ പന്നിമറ്റം മൂന്നാം സ്ഥാനവും നേടി.

 

കൊച്ചി: സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് റോട്ടറി ഡിസ്ട്രിക്ട് 3201 സംഘടിപ്പിച്ച റോസസ് റോട്ടറി ഒളിംപിക്‌സ് ഫോര്‍ സ്‌പെഷ്യല്‍ എജുക്കേഷന്‍ സ്റ്റുഡന്‍സ് ഒന്‍പതാമത് എഡിഷനില്‍ കാര്‍മല്‍ ജ്യോതി അടിമാലി തുടര്‍ച്ചയായ ആറാം തവണയും ചാമ്പ്യന്‍മാര്‍. 130 പോയിന്റുമായാണ് കാര്‍മല്‍ ജ്യോതി നേട്ടം കൊയ്തത്. ആലുവ യു സി കോളജില്‍ നടന്ന മത്സരത്തില്‍ 94 പോയിന്റുമായി നിര്‍മല സദന്‍ മൂവാറ്റുപുഴ രണ്ടാം സ്ഥാനവും 77 പോയിന്റുമായി അനുഗ്രഹ നികേതന്‍ പന്നിമറ്റം മൂന്നാം സ്ഥാനവും നേടി.റോട്ടറി നിയുക്ത ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ജി എന്‍ രമേഷ് ഉദ്ഘാടനം ചെയ്തു.

റോസസിന്റെ പതാക ഉയര്‍ത്തിയ ഡോ. ജി എന്‍ രമേഷ് കുട്ടികളുടെ മാര്‍ച്ച് പാസ്റ്റിന് സല്യൂട്ട് സ്വീകരിച്ചു. എസ് എഫ് ഒ ടെക്‌നോളജീസ് ജനറല്‍ മാനേജര്‍ തോമസ് എബ്രഹാം, ഡബ്ല്യു എഫ് ബി ബയ്ഡ് സി ഇ ഒ സുചിത്ര മേനോന്‍, റോട്ടറി ഡിസ്ട്രിക്ട് അസിസ്റ്റന്റ് ഗവര്‍ണര്‍മാരായ അഡ്വ. മോഹന്‍കുമാര്‍, ഗീത, തോമസ്, റോട്ടറി കൊച്ചിന്‍ വെസ്റ്റ് ക്ലബ്ബ് പ്രസിഡന്റ് സുമന്‍ ശ്രീധരന്‍, ട്രൈസിറ്റി പ്രസിഡന്റ് അരുണ്‍ ജേക്കബ്, പറവൂര്‍ പ്രസിഡന്റ് പ്രേം കുമാര്‍, റോസസ് ചെയര്‍മാന്‍ റോമിലാല്‍, സെക്രട്ടറി ബിബു പുന്നൂരാന്‍, ട്രഷറര്‍ ദിനില്‍ തമ്പി, ആലുവ യു സി കോളജ് പ്രിന്‍സിപ്പല്‍ മിനി ടീച്ചര്‍, ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചര്‍ ബിന്ദു എന്നിവര്‍ പ്രസംഗിച്ചു. എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, ഇടുക്കി ജില്ലകളിലെ 32 സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ നിന്നായി 1200 വിദ്യാര്‍ഥികളാണ് റോസസില്‍ മാറ്റുരച്ചത്.

 

Spread the love