ക്ലബ് ഇന്‍ ദി ഡിസ്ട്രിക്ട് , ബെസ്റ്റ് പ്രെസിഡന്റ് ഇന്‍ ദി ഡിസ്ട്രിക്ട്, സോണ്‍ നാലിലെ മികച്ച ക്ലബ് എന്നിവയ്ക്ക് പുറമെ പതിനൊന്ന് ഡിസ്ട്രിക്ട് സോണ്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കി
കൊച്ചി: ഈ വര്‍ഷത്ത റോട്ടറി അവാര്‍ഡ് ദാന ചടങ്ങില്‍ ഔട്ട് സ്റ്റാണ്ടിങ്ങ് ക്ലബ് ഇന്‍ ദി ഡിസ്ട്രിക്ട് , ബെസ്റ്റ് പ്രെസിഡന്റ് ഇന്‍ ദി ഡിസ്ട്രിക്ട്, സോണ്‍ നാലിലെ മികച്ച ക്ലബ് എന്നിവയ്ക്ക് പുറമെ പതിനൊന്ന് ഡിസ്ട്രിക്ട് സോണ്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കി റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ഗ്ലോബല്‍.പ്രസിഡന്റ് ഡോ. സുജിത് ജോസ്, സെക്രട്ടറി രൂപക് ഫ്രാന്‍സിസ് പാറക്കല്‍, ട്രഷറര്‍ ഡോ.മനോജ് ചുങ്കത്ത് എന്നിവരുടെ നേതൃത്വത്തില്‍ റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ഗ്ലോബല്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം പരാമര്‍ശിക്കപെട്ടു. ഈ വര്‍ഷത്തെ നേട്ടങ്ങള്‍ കൂടുതല്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാണെന്ന് തൃശ്ശൂരില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ എന്‍. സുന്ദരവടിവേലു പറഞ്ഞു. അസി. ഗവര്‍ണര്‍ ജെ. ജെ തോമസും ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു.ആദ്യമായാണ് ഇത്രയും ഡിസ്റ്റിക്ള്‍ട് അംഗീകാരങ്ങള്‍ കൊച്ചിയിലെ ഒരു റോട്ടറി ക്ലബ് കരസ്ഥമാക്കുന്നത്.

