റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ക്വീന്‍ സിറ്റി ബേബി കെയര്‍ ക്യാംപയിന്  91ാം നമ്പര്‍ അങ്കണവാടിയില്‍ തുടക്കം 

കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ മനു ജേക്കബ് ക്യാംപയിന്‍ ഉദ്ഘാടനം ചെയ്തു.
കൊച്ചി : ഹൈക്കോര്‍ട്ട് ജംഗ്ഷനു സമീപമുള്ള പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ സ്ഥിതി ചെയ്യുന്ന 91ാം നമ്പര്‍ അങ്കണവാടിയില്‍ ‘റാപ്പിംഗ് ലിറ്റില്‍ ഓണ്‍സ് ഇന്‍ ലവ്’ എന്ന പേരില്‍ കൊച്ചിന്‍ ക്വീന്‍ സിറ്റി റോട്ടറി ക്ലബ്ബിന്റെ ബേബി കെയര്‍ ക്യാംപയിന് തുടക്കമായി. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ മനു ജേക്കബ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് പി.ജി.ആര്‍. നായര്‍  അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.ഒ. സൂപ്പര്‍വൈസര്‍ പ്രജീന, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനില്‍, ജെ.കെ. നായര്‍ (ജി.ജി.ആര്‍ ),
സര്‍വീസ് പ്രോജക്ട്‌സ് ചെയര്‍ കെ.പി. സാജന്‍, ലിജി എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.
 ഭാഗമായി ശിശുക്കളുടെ ക്ഷേമത്തിനായി ബേബി റാപ്പുകള്‍, പുതപ്പുകള്‍, ബേബി ഫുഡ്, ടോയ്‌ലറ്ററികള്‍, ശുചിത്വ ഉല്‍പ്പന്നങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധതരം സമ്മാനങ്ങളും വിതരണം ചെയ്തു കുട്ടികള്‍ക്ക് മികച്ച സംരക്ഷണം ഉറപ്പാക്കിക്കൊണ്ട് ക്രെഷിനും അങ്കണവാടിക്കും കൊതുകുവലകള്‍ സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കുമെന്നും കൊച്ചിന്‍ ക്വീന്‍ സിറ്റി റോട്ടറി ക്ലബ്ബ് സാരഥികള്‍ വ്യക്തമാക്കി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു