മാതൃ,ശിശു സംരക്ഷണം:  റോട്ടറി കൊച്ചിന്‍ മിഡ് ടൗണ്‍ സെമിനാര്‍ നടത്തി

ദേശീയ പവര്‍ലിഫ്റ്റിംഗ് ചാംപ്യന്‍ഷിപ്പില്‍ ജേതാവായ കെ. രേവതിയ്ക്ക് റോട്ടറി കൊച്ചിന്‍ മിഡ് ടൗണിന്റെ നേതൃത്വത്തില്‍  ഒരു ലക്ഷം രൂപയുടെ ക്യാഷ് ചെക്ക് കൊച്ചിന്‍ മിഡ് ടൗണ്‍ പ്രസിഡന്റ് അഡ്വ. പി.ഗോപകുമാര്‍ സമ്മാനിക്കുന്നു. സിസ്റ്റര്‍ മൃദുല ചക്യത്ത്, ജോര്‍ജ്ജ് കുട്ടി, ഡോ. ബൈജു കുണ്ടില്‍,  ഫാ. ജോസ് കൊളുത്തുവയലില്‍, പി. ഗോപിനാഥ്,  രാകേഷ് രാജന്‍ , അഡ്വ. അബ്രാഹം മാത്യു എന്നിവര്‍ സമീപം
അമ്മയുടെ ആരോഗ്യ സംരക്ഷണത്തിനൊപ്പം തന്നെ അവരുടെ മാനസികാരോഗ്യം സംരക്ഷിക്കേണ്ടതും അതി പ്രധാനമാണെന്ന് ഫാ. ജോസ് കൊളുത്തുവയലില്‍
കൊച്ചി:  മാതൃ,ശിശു സംരക്ഷണ മാസാചരണത്തിന്റെ ഭാഗമായി  റോട്ടറി കൊച്ചിന്‍ മിഡ് ടൗണിന്റെ നേതൃത്വത്തില്‍ മാതൃത്വവും കുട്ടികളുടെ ആരോഗ്യവും എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ഗാന്ധിനഗര്‍ ഉദയഭവന്‍ കോണ്‍വെന്റ് ഹാളില്‍ നടന്ന സെമിനാര്‍  പൊന്നുരുന്നി സഹൃദയ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവയലില്‍  ഉദ്ഘാടനം ചെയ്തു. മാതൃ,ശിശു സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന സംസ്ഥാനമാണ് കേരളമെങ്കിലും അമ്മയുടെ ആരോഗ്യ സംരക്ഷണത്തിനൊപ്പം തന്നെ അവരുടെ മാനസികാരോഗ്യം സംരക്ഷിക്കേണ്ടതും അതി പ്രധാനമാണെന്ന് ഫാ. ജോസ് കൊളുത്തുവയലില്‍ പറഞ്ഞു.

ഓട്ടിംസ ബാധിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യമുണ്ട്. ഗര്‍ഭിണികളുടെ മാനസിക സംരക്ഷണത്തിനുള്ള പ്രധാന്യമാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. റോട്ടറി കൊച്ചിന്‍ മിഡ് ടൗണ്‍ പ്രസിഡന്റ് അഡ്വ. പി. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. റോട്ടറി കൊച്ചിന്‍ മിഡ് ടൗണിന്റെ നേതൃത്വത്തില്‍ നല്‍കുന്ന ഭവന നിര്‍മ്മാണത്തിനുള്ള ധനസഹായം ചടങ്ങില്‍ വിതരണം ചെയ്തു. ദേശീയ പവര്‍ലിഫ്റ്റിംഗ് ചാംപ്യന്‍ഷിപ്പില്‍ ജേതാവായ കെ. രേവതിയ്ക്ക് ഒരു ലക്ഷം രൂപയുടെ ക്യാഷ് ചെക്കും സമ്മാനിച്ചു. ഉദയഭവന്‍ കോണ്‍വെന്റിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഉദയ ബാന്റി്‌ന്റെ അരങ്ങേറ്റവും ചടങ്ങില്‍ നടന്നു. റോട്ടറി ഡിസ്ട്രിക്റ്റ് അസിസ്റ്റന്റ് ഗവര്‍ണര്‍ രാകേഷ് രാജന്‍ , റൊട്ടേറിയന്‍ പി. ഗോപിനാഥ് (ജിജിആര്‍), റോട്ടറി കൊച്ചിന്‍ മിഡ് ടൗണ്‍ സെക്രട്ടറി ഡോ. ബൈജു കുണ്ടില്‍, ഉദയഭവന്‍ കോണ്‍വെന്റ് മദര്‍ സിസ്റ്റര്‍ മൃദുല ചക്യത്ത്, ആര്‍സിസി കോര്‍ഡിനേറ്റര്‍ അഡ്വ. അബ്രാഹം മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. ഡോ. സ്മിത ജോയി, ഡോ.ജോണ്‍, ഡോ. അനു ഗംഗാധരന്‍ മാതൃശിശുസംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു