കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രിയിലെ ഡോ. നിഷാന്ത് മേനോന്, ഡോ. വിപിന്‍ മധുകുമാര്‍, ഡോ. ആസിഫ് കെ. നാസര്‍, ലൈഫ് കെയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് സ്റ്റെനി മാത്യു തുടങിയവര് സെമിനാറിന് നേതൃത്വം നല്കി.
കൊച്ചി: റോട്ടറി കൊച്ചിന് മിഡ്ടൗണ്‍, തേവര എസ്.എച്ച് കോളജ് എന്‍സിസി എയര്വിംഗുമായി സഹകരിച്ച് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമായി ‘ അടിയന്തര ജീവന് രക്ഷാ സഹായം’ എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. തേവര എസ്.എച്ച് കോളജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.ഡോ. സി.എസ് ബിജു സെമിനാര്‍ ഉദ്ഘാടനം ചെയ്തു.

റോട്ടറി കൊച്ചിന് മിഡ്ടൗണ്‍ പ്രസിഡന്റ് അഡ്വ. പി. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. റോട്ടേറിയന്‍ മാമന് ജേക്കബ്ബ്, റോട്ടറി മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ബാബു ജോസഫ്, എന്‍സിസി ഓഫിസര്‍ ജോസഫ് ജോര്‍ജ്ജ്, റോട്ടറി കൊച്ചിന് മിഡ്ടൗണ്‍ സെക്രട്ടറി ഡോ. ബൈജു കുണ്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു. കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രിയിലെ ഡോ. നിഷാന്ത് മേനോന്, ഡോ. വിപിന്‍ മധുകുമാര്‍, ഡോ. ആസിഫ് കെ. നാസര്‍, ലൈഫ് കെയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് സ്റ്റെനി മാത്യു തുടങിയവര് സെമിനാറിന് നേതൃത്വം നല്കി.

