119 കുടുംബങ്ങള്‍ക്ക് റോട്ടറിയുടെ ‘ഹരിത ജീവിതം’ 

റോട്ടറി ഇന്റര്‍നാഷണല്‍ പ്രസിഡന്റ് സ്റ്റെഫാനി എ അര്‍ഷിക് ഗ്രീന്‍ ഏഞ്ചല്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

 

കൊച്ചി: റോട്ടറി ഇന്റര്‍നാഷനലിന്റെ സൗത്ത് ഏഷൃ സോണുകളുടെ ഗവര്‍ണര്‍മാരുടെ സമ്മേളനം റോട്ടറി ഇന്‍സ്റ്റിറ്റ്യൂട്ട് കൊച്ചി 2024നോട് അനുബന്ധിച്ച് റോട്ടറി 119ാം വാര്‍ഷികത്തിന്റെ ഭാഗമായി വനിതകള്‍ക്ക് 119 ഓട്ടോറിക്ഷകള്‍ നല്‍കുന്ന പദ്ധതി ഗ്രീന്‍ ഏഞ്ചല്‍സ് ഇനീഷ്യേറ്റീവ് ഉദ്ഘാടനം ചെയ്തു. ഗ്രാന്റ് ഹയാത്ത് ബോള്‍ഗാട്ടിയില്‍ നടന്ന പരിപാടിയില്‍ റോട്ടറി ഇന്റര്‍നാഷണല്‍ പ്രസിഡന്റ് സ്റ്റെഫാനി എ അര്‍ഷിക് ഗ്രീന്‍ ഏഞ്ചല്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

വൈ ഡാനിയേല്‍ ഫൗണ്ടേഷനുമായി ചേര്‍ന്നാണ് റോട്ടറി പദ്ധതി നടപ്പിലാക്കുന്നത്. പ്രകൃതി സൗഹൃദത്തിന്റെ ഭാഗമായി സി എന്‍ ജി ഓട്ടോറിക്ഷകളാണ് വിതരണം ചെയ്യുന്നത്.റോട്ടറി ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ ജോണ്‍ ഡാനിയേല്‍, റോട്ടറി ഇന്‍കമിംഗ് പ്രസിഡന്റ് സംഗ്കു യന്‍, റോട്ടറി ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ടി എന്‍ സുബ്രഹ്മണ്യന്‍, റോട്ടറി ഇന്റര്‍നാഷണല്‍ ഡയറക്ടര്‍മാരായ അനിരുദ്ധ ചൗധരി, രാജു സുബ്രഹ്മണ്യന്‍, കോ ചെയര്‍ ആര്‍ മാധവ ചന്ദ്രന്‍, സെക്രട്ടറി ജോസ് ചാക്കോ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

റോട്ടറി ഇന്റര്‍നാഷനലിന്റെ സൗത്ത് ഏഷൃ സോണുകളുടെ ഗവര്‍ണര്‍മാരുടെ സമ്മേളനമായ റോട്ടറി ഇന്‍സ്റ്റിറ്റ്യൂട്ട് കൊച്ചി 2024, ഡിസംബര്‍ എട്ടു വരെ നടക്കും. ഇന്‍ഡ്യ, ശ്രീലങ്ക, നേപ്പാള്‍ എന്നീ രാജൃങ്ങളിലെ ആയിരത്തോളം ഗവര്‍ണര്‍മാരും, മുന്‍കാലനിയുക്ത ഗവര്‍ണര്‍മാരും നേതാക്കളുമാണ് പങ്കെടുക്കുന്നത്. ഈ മൂന്നു രാജൃങ്ങളിലെ നിയുക്ത ഗവര്‍ണര്‍മാരുടെ പരിശീലനവും ഇതോടൊപ്പം നടക്കുന്നുണ്ട്. നൊബേല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ഥി, ശശി തരൂര്‍, മാധ്യമ പ്രവര്‍ത്തക പാല്‍കി ശര്‍മ ഉപാധ്യായ, ഐ എച്ച് സി എല്‍ ലിമിറ്റഡ് പുനീത് ഛാത്വാല്‍, മദര്‍ലാന്റ് ജോയിന്റ് വെഞ്ചേഴ്സിന്റെ സുനില്‍ വൈശ്യപ്രത് തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിക്കും.

 

Spread the love