സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു.
കൊച്ചി: 2014 മുതല്‍ കളമശ്ശേരി കിന്‍ഫ്രാ ബിസിനസ് പാര്‍ക്കിലെ യൂണിറ്റില്‍ ഓര്‍ഗാനിക് ഉല്‍പ്പന്നങ്ങള്‍, നാടന്‍ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ എന്നിവ സംസ്‌കരിച്ച് ഒര്‍ഗാനോ, ഓണ്‍ലി ഓര്‍ഗാനിക്, എല്‍ നാച്വറല്‍ ബാന്‍ഡുകളില്‍ വിപണിയിലെത്തിച്ചു വരുന്ന കോട്ട് വെഞ്ചേഴ്‌സിന്റെ ആദ്യ ഓഫ്‌ലൈന്‍ സ്റ്റോറായ റൂട്സ് റ്റു റൂട്സ് കളമശ്ശേരി എച്ച്എംടി ജംഗ്ഷനു സമീപം തുറന്നു. സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു. 400-ഓളം നാടന്‍, ഓര്‍ഗാനിക് ഉല്‍പ്പന്നങ്ങള്‍ റൂട്സ് റ്റു റൂട്സ് സ്റ്റോറില്‍ ലഭ്യമാണെന്ന് കോട്ട് വെഞ്ച്വേഴ്സ് മാനേജിംഗ് ഡയറക്ടര്‍ നിബി കൊട്ടാരം പറഞ്ഞു. ഇടനിലക്കാരില്ലെന്നും ഗുണനിലവാരവും ന്യായവിലയും ഉറപ്പുവരുത്താനാവുമെന്നും ഡയറക്ടര്‍ സിമി എന്‍ ജോസ് പറഞ്ഞു.

