റോയല്‍ എന്‍ഫീല്‍ഡ് ഗറില്ല 450 പുതിയ നിറത്തില്‍

ഗറില്ല 450യുടെ പുതിയ ഷാഡോ ആഷ് കളര്‍വേ അവതരിപ്പിച്ചു. 2,49,000 രൂപയാണ് ചെന്നൈയിലെ എക്‌സ്‌ഷോറൂം വില.
കൊച്ചി: റോയല്‍ എന്‍ഫീല്‍ഡ്, തപസ്വി റേസിങുമായി സഹകരിച്ച് പൂണെയില്‍ സംഘടിപ്പിച്ച ഗ്രര്‍ നൈറ്റ്‌സ്അണ്ടര്‍ഗ്രൗണ്ട് ഇവന്റില്‍ ഗറില്ല 450യുടെ പുതിയ ഷാഡോ ആഷ് കളര്‍വേ അവതരിപ്പിച്ചു. 2,49,000 രൂപയാണ് ചെന്നൈയിലെ എക്‌സ്‌ഷോറൂം വില. കരുത്തും വേറിട്ട ശൈലിയും ഇഷ്ടപ്പെടുന്ന റൈഡര്‍മാര്‍ക്ക് അനുയോജ്യമായ, ഒലിവ് ഗ്രീന്‍ ടാങ്കും കറുത്ത ഡീറ്റെയ്‌ലിംഗും ചേര്‍ന്ന ഷാഡോ ആഷ്, ഈ അര്‍ബന്‍ റോഡ്സ്റ്ററിന്റെ ആകര്‍ഷകമായ രൂപം വര്‍ധിപ്പിക്കുന്നു. ഡാഷ് വേരിയന്റിന്റെ ഭാഗമായ ഈ പുതിയ ഡ്യുവല്‍ ടോണ്‍ കളര്‍വേയില്‍ ട്രിപ്പര്‍ ഡാഷും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ 452 സിസി സിംഗിള്‍സിലിണ്ടര്‍ ലിക്വിഡ്കൂള്‍ഡ് ഷെര്‍പ്പ എഞ്ചിനാണ് ഗറില്ല 450ക്ക് കരുത്ത് പകരുന്നത്. ബൈക്കിന്റെ ബുക്കിങ് ആരംഭിച്ചു.3000ല്‍ അധികം പേര്‍ ഗ്രര്‍ നൈറ്റ്‌സ് ഇവന്റില്‍ പങ്കെടുത്തു. പ്രശസ്ത കേരള മോട്ടോര്‍സ്‌പോര്‍ട്ട് അത്‌ലറ്റും സ്റ്റണ്ട് റൈഡറുമായ അഖില്‍ദാസ് ടി.ഡി 43.48 സെക്കന്‍ഡിനുള്ളില്‍ ഏറ്റവും കൂടുതല്‍ ഡ്രിഫ്റ്റ് സര്‍ക്കിളുകള്‍ എന്ന തന്റെ മുന്‍ റെക്കോര്‍ഡ് മറികടക്കാന്‍ പുതിയ ഗറില്ല 450യില്‍ നടത്തിയ പ്രകടനവും ശ്രദ്ധേയമായി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു