റോയല്‍ എന്‍ഫീല്‍ഡ് ബിസിനസ് വിപുലീകരിക്കുന്നു

പ്രീഓണ്‍ഡ് റോയല്‍ എന്‍ഫീല്‍ഡുകള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനുമുള്ള സുതാര്യമായ പ്ലാറ്റ്ഫോമായ റീ ഔണ്‍, 2023ലാണ് തിരഞ്ഞെടുത്ത നഗരങ്ങളില്‍ അവതരിപ്പിച്ചത്.

ന്യൂഡല്‍ഹി: മിഡ്സൈസ് (250സിസി, 750സിസി ) മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റിലെ ആഗോള നേതാവായ റോയല്‍ എന്‍ഫീല്‍ഡ്, തങ്ങളുടെ പ്രീഓണ്‍ഡ് മോട്ടോര്‍സൈക്കിള്‍ ബിസിനസായ റീ ഔണ്‍ ന്റെ വിപുലീകരിക്കുന്നു.

ഇന്ത്യയിലുടനീളമുള്ള 236 നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്കും ആര്‍റി ആരാധകര്‍ക്കും അവരുടെ നിലവിലുള്ള മോട്ടോര്‍സൈക്കിളുകള്‍ സൗകര്യപ്രദമായി വില്‍ക്കാനും റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ റൈഡിലേക്ക് അപ്ഗ്രേഡ് ചെയ്യാനുമാകുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

പ്രീഓണ്‍ഡ് റോയല്‍ എന്‍ഫീല്‍ഡുകള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനുമുള്ള സുതാര്യമായ പ്ലാറ്റ്ഫോമായ റീ ഔണ്‍, 2023ലാണ് തിരഞ്ഞെടുത്ത നഗരങ്ങളില്‍ അവതരിപ്പിച്ചത്.

Spread the love