റെക്കോര്‍ഡ്  വില്‍പ്പനയുമായി റോയല്‍ എന്‍ഫീല്‍ഡ് 

കേരളത്തിലുടനീളം 1,283 മോട്ടോര്‍സൈക്കിളുകള്‍ വിതരണം ചെയ്തുകൊണ്ട്, 2020 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ഒറ്റ ദിവസത്തെ റീട്ടെയില്‍ വില്‍പ്പനയാണ് കമ്പനി രേഖപ്പെടുത്തിയത്.
കൊച്ചി: മിഡ്‌സൈസ് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലെ ആഗോള മുനിരക്കാരായ റോയല്‍ എന്‍ഫീല്‍ഡ് മലയാള ചിങ്ങം ഒന്നിന് റെക്കോര്‍ഡ് വില്‍പ്പന നേടി. കേരളത്തിലുടനീളം 1,283 മോട്ടോര്‍സൈക്കിളുകള്‍ വിതരണം ചെയ്തുകൊണ്ട്, 2020 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ഒറ്റ ദിവസത്തെ റീട്ടെയില്‍ വില്‍പ്പനയാണ് കമ്പനി രേഖപ്പെടുത്തിയത്. ഈ ചിങ്ങം ദിനത്തില്‍ കമ്പനിയുടെ എല്ലാ മോഡലുകളിലും വര്‍ഷാവര്‍ഷമുള്ള വളര്‍ച്ച രേഖപ്പെടുത്തി. ഹണ്ടര്‍ 350നാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ താല്‍പര്യം കാണിച്ചത്. 626 യൂണിറ്റുകള്‍ വിതരണം ചെയ്തു.

ഇതില്‍ പുതുതായി പുറത്തിറക്കിയ ഗ്രാഫൈറ്റ് ഗ്രേ കളര്‍വേയുടെ 161 യൂണിറ്റുകളും ഉള്‍പ്പെടുന്നു. ബുള്ളറ്റ് 350ഉം ക്ലാസിക് 350ഉം യഥാക്രമം 517 യൂണിറ്റുകളും 346 യൂണിറ്റുകളും വിതരണം ചെയ്ത് തൊട്ടുപിന്നിലെത്തി. എല്ലാ മോട്ടോര്‍സൈക്കിളുകള്‍ക്കും റോയല്‍ എന്‍ഫീല്‍ഡ് റോഡ്‌സൈഡ് അസിസ്റ്റന്‍സിനൊപ്പം സമഗ്രമായ 7 വര്‍ഷത്തെ എക്സ്റ്റന്‍ഡഡ് വാറന്റി നല്‍കുന്നുണ്ട്. ഈ അധിക കവറേജില്‍, സ്റ്റാന്‍ഡേര്‍ഡ് വാറന്റിയായ 3 വര്‍ഷം/30,000 കിലോമീറ്ററിന് (650 സിസി മോട്ടോര്‍സൈക്കിളുകള്‍ക്ക് 40,000 കിലോമീറ്റര്‍) പുറമെ 4 വര്‍ഷം അല്ലെങ്കില്‍ 40,000 കിലോമീറ്റര്‍  കൂടി ഉള്‍പ്പെടുന്നുണ്ട്.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു