‘നാഗരിക്  ദേവോ ഭവഃ’, ‘ഏക് പേഡ് മാ കേ നാം’ ക്യാമ്പയനുകള്‍ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

നാഗരിക് ദേവോ ഭവഃ എന്നതിലൂടെ പൗരന്മാരെ സേവിക്കുന്നത് ദൈവത്തെ ആരാധിക്കുന്നതിന് സമാനമാണെന്നും പ്രധാന മന്ത്രി പറഞ്ഞു.
കൊച്ചി: പതിനഞ്ചാമത് ദേശീയതല റോസ്ഗാര്‍ മേള ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ രണ്ട് ആപ്തവാക്യം പ്രദാനം ചെയ്ത്  പ്രധാനമന്ത്രി നരേന്ദ്രമോഡി. ‘നാഗരിക് ദേവോ ഭവഃ’,’ഏക് പേഡ് മാ കേ നാം’ എന്നിവയാണത്. നാഗരിക് ദേവോ ഭവഃ എന്നതിലൂടെ പൗരന്മാരെ സേവിക്കുന്നത് ദൈവത്തെ ആരാധിക്കുന്നതിന് സമാനമാണെന്നും, പുതിയതായി നിയമനം ലഭിച്ച 51000 ലധികം ഉദ്യോഗാര്‍ഥികളുടെ സ്വപ്‌നം സാക്ഷാല്‍ക്കരിച്ചു. ഇനി ഇവരുടെ ഉത്തരവാദിത്വമാണ് രാജ്യത്തെ 140 കോടി ജനങ്ങളെ സേവിക്കുകയെന്നത്. സ്ഥാനങ്ങള്‍ വഹിക്കുക മാത്രമല്ല, ഇന്ത്യയിലെ ഓരോ പൗരനെയും സേവിക്കുകയും രാജ്യത്തിന്റെ പുരോഗതിക്ക് തങ്ങളാലാവുന്ന സംഭാവന നല്‍കുകയും ചെയ്യുക എന്നതാണ് ഈ സ്ഥാനലബ്ധിയുടെ ലക്ഷ്യം.  ആത്മാര്‍ത്ഥതയോടും അര്‍പ്പണബോധത്തോടും കൂടി പ്രവര്‍ത്തിച്ചാല്‍ ഇന്ത്യ വികസിതവും സമ്പന്നവുമായ ഒരു രാഷ്ട്രമായി മാറും.

നിയമനം ലഭിച്ചവര്‍ ‘ഏക് പേഡ് മാ കേ നാം’ എന്ന കാമ്പെയിന്റെ ഭാഗമായി പ്രകൃതിയോടുള്ള സ്‌നേഹത്തിന്റെയും സേവനത്തിന്റെയും അടയാളമായി അമ്മയുടെ പേരില്‍ ഒരു മരം നടാന്‍ എല്ലാവരും തയ്യാറാകണമെന്നും പ്രധാന മന്ത്രി പറഞ്ഞു.വിജയകരമായ കരിയറിനൊപ്പം ആരോഗ്യകരമായ ജീവിതം പ്രധാന ഘടകമാണ്. വ്യക്തിപരമായി മാത്രമല്ല, ജോലിയിലെ കാര്യക്ഷമതയ്ക്കും രാജ്യത്തിന്റെ ഉല്‍പ്പാദനക്ഷമതയ്ക്കും ആരോഗ്യം അത്യന്താപേക്ഷിതമാണ്. ഇതിന് തുടക്കം കുറിക്കാന്‍ ജൂണില്‍ വരുന്ന അന്താരാഷ്ട്ര യോഗദിനം മികച്ച അവസരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട്  ടാക്‌സ് ആന്റ് കസ്റ്റംസ് (സിബി ഐസി) തിരുവനന്തപുരം സോണിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടന്ന മേളയില്‍ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി മുഖ്യ അതിഥിയായി പങ്കെടുത്തു. ചടങ്ങില്‍ പങ്കെടുത്ത 169 ഉദ്യോഗാര്‍ഥികള്‍ക്ക് നിയമന ഉത്തരവ് കേന്ദ്രമന്ത്രി സുരേഷ് ഗോപി കൈമാറി. സെന്‍ട്രല്‍ ടാക്‌സ്, സെന്‍ട്രല്‍ എക്‌സൈസ് ആന്റ് കസ്റ്റംസ് തിരുവനന്തപുരം സോണ്‍ ചീഫ് കമ്മീഷണര്‍ ഷെയ്ഖ് ഖാദര്‍ റഹ്മാന്‍ ഐ.ആര്‍.എസ് അധ്യക്ഷത വഹിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു