വിവിധ മേഖലകളില്‍ പ്രശസ്ത കഴിവുകള്‍ കാഴ്ചവെച്ച ബാബു പ്രകാശ്, ഫെലിക്‌സ് മേരിദാസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു
കൊച്ചി: റിട്ടയേര്‍ഡ് ജഡ്ജിമാരുടെ പെന്‍ഷനും ജഡ്ജിമാരുടെ ശമ്പളവും പരിഷ്‌കരിക്കാനുള്ള നടപടികള്‍
ത്വരിതപ്പെടുത്തണമെന്ന് കേരള റിട്ടയേര്‍ഡ് ജഡ്ജസ് അസോസിയേഷന്‍ വാര്‍ഷിക പൊതുസമ്മേളനം ആവശ്യപ്പെട്ടു.
മുന്‍ സീനിയര്‍ ജില്ലാ ജഡ്ജി എന്‍. സുകുമാരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. അമീര്‍ അലി അധ്യക്ഷനായിരുന്നു. വിവിധ മേഖലകളില്‍ പ്രശസ്ത കഴിവുകള്‍ കാഴ്ചവെച്ച ബാബു പ്രകാശ്, ഫെലിക്‌സ് മേരിദാസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
പുതിയ ഭാരവാഹികളായി പ്രസിഡന്റ്: പി. കെ. ലക്ഷ്മണന്‍ ( മഞ്ചേരി ), ജനറല്‍ സെക്രട്ടറി:ഇ. ബൈജു ( തിരുവനന്തപുരം ), ട്രഷറര്‍: പി. എസ്. ജോസഫ് (എറണാകുളം ). അമീര്‍ അലി, പി. ജെ. വിന്‍സെന്റ്, ടി. ഇന്ദിര, എന്‍. ലീലാമണി (വൈസ് പ്രസിഡന്റുമാര്‍), ചെറിയാന്‍ വര്‍ഗീസ്, എം. ആര്‍. ശശി, ബാലചന്ദ്രന്‍ നായര്‍ (സെക്രട്ടറിമാര്‍). കെ. സത്യന്‍, ശശിധരന്‍ നായര്‍, അബ്ദുള്‍സത്താര്‍, കെ എസ്. ബാലസുബ്രമണ്യന്‍, എസ്. എസ്. വാസന്‍, പി. എസ്. ആന്റണി, പി. രാഗിണി, കെ. വിദ്യാധരന്‍ എന്നിവരെ ഭരണ സമിതിഅംഗങ്ങളായും സമ്മേളനം തിരഞ്ഞെടുത്തു.