അപകട സാധ്യത കണക്കിലെടുത്ത് അടിയന്തിരമായി പള്‍മണറി ക്രിട്ടിക്കല്‍ കെയര്‍ & സ്ലീപ്പ് മെഡിസിന്‍ വകുപ്പിലെ കണ്‍സള്‍ട്ടന്റായ ഡോ. മുജീബ് റഹ്മാന്റെ നേതൃത്വത്തില്‍ കുട്ടിക്ക് ബ്രോങ്കോസ്‌കോപ്പി നടത്തി.കുട്ടി സുഖം പ്രാപിക്കുന്നുവെന്നും ഡോ. മുജീബ് റഹ്മാന്‍ പറഞ്ഞു
കൊച്ചി: ശ്വാസമെടക്കാന്‍ ബുദ്ധിമുട്ട് നേരിട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 12 മാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസനാളത്തില്‍ കണ്ടെത്തിയത് 4 സെന്റീമീറ്റര്‍ നീളമുള്ള സേഫ്റ്റി പിന്‍. അടിയന്തര ചികില്‍സയിലൂടെ ഒടുവില്‍ പിന്‍ പുറത്തെടുത്തു. ശ്വാസമെടുക്കാന്‍ കടുത്ത ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കുട്ടിയെ വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തില്‍ എത്തിച്ചത്. തുടര്‍ന്ന് എക്‌സ് റെ എടുത്ത് പരിശോധിച്ചപ്പോഴാണ് 4 സെന്റീമീറ്റര്‍ നീളമുള്ള പിന്‍ കുട്ടിയുടെ ശ്വാസനാളത്തില്‍ കുടുങ്ങിയതായി സ്ഥിരീകരിച്ചത്. അപകട സാധ്യത കണക്കിലെടുത്ത് അടിയന്തിരമായി പള്‍മണറി ക്രിട്ടിക്കല്‍ കെയര്‍ & സ്ലീപ്പ് മെഡിസിന്‍ വകുപ്പിലെ കണ്‍സള്‍ട്ടന്റായ ഡോ. മുജീബ് റഹ്മാന്റെ നേതൃത്വത്തില്‍ കുട്ടിക്ക് ബ്രോങ്കോസ്‌കോപ്പി നടത്തി.
ശ്വാസനാളത്തില്‍ പിന്‍ ഉണ്ടെന്ന് ഇമേജിംഗിലൂടെയാണ് സ്ഥിരീകരിച്ചത്. പിന്‍ ആസ്പിറേഷന്‍ കേസുകളില്‍, പ്രത്യേകിച്ച് ചെറിയ വസ്തുക്കള്‍ ഉള്ളിലേക്ക് പോകാവുന്ന സാധ്യത കൂടുതലുള്ള കുഞ്ഞുങ്ങളില്‍, വേഗത്തിലുള്ള മെഡിക്കല്‍ ഇടപെടല്‍ പ്രാധാനമാണെന്നും കുട്ടി സുഖം പ്രാപിക്കുന്നുവെന്നും ഡോ. മുജീബ് റഹ്മാന്‍ പറഞ്ഞു.ശിശുക്കള്‍ക്ക് സംഭവിക്കുന്ന അപകടങ്ങളില്‍ അടിയന്തര ഇടപെടല്‍ പ്രധാനമാണ്. എമര്‍ജന്‍സിയില്‍ എത്തുന്ന ഏതൊരു രോഗിക്കും സമയം വൈകാതെ കൃത്യമായ രോഗനിര്‍ണയം നടത്തി വേണ്ട ചികിത്സ നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. വേഗത, കൃത്യത, തടസ്സമില്ലാത്ത ഏകോപനം എന്നിവയിലൂടെ ദ്രുത പ്രതികരണത്തിലും ഗുണമേന്മയുള്ള ചികിത്സയ്ക്കും ഞങ്ങള്‍ നല്‍കുന്ന പ്രാധാന്യം ഞങ്ങളുടെ മെഡിക്കല്‍ ടീം പ്രതിഫലിപ്പിച്ചുവെന്ന് മാനേജിംഗ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള പറഞ്ഞു.