ചെടികള്‍ സമ്മാനം നല്‍കി സഹൃദയ ക്രിസ്തുമസ് ആഘോഷം

 

സഹൃദയ വജ്രജൂബിലി വര്‍ഷത്തോടനുബന്ധിച്ച് നെറ്റ് സീറോ കാര്‍ബണ്‍ വില്ലേജസ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഭിന്ന ശേഷിക്കാരുടെ സംരംഭമായി ആരംഭിച്ച നഴ്സറിയില്‍ നിന്നുള്ള ചെടികള്‍ കൈമാറിയത്.

കൊച്ചി : കരുതലിന്റേയും ഐശ്വര്യത്തിന്റേയും പ്രതീകമായി പരസ്പരം ചെടികള്‍ കൈമാറി എറണാകുളം അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയ സ്റ്റാഫംഗങ്ങളുടെ ക്രിസ്തുമസ് ആഘോഷം വേറിട്ടതായി. സഹൃദയ വജ്രജൂബിലി വര്‍ഷത്തോടനുബന്ധിച്ച് നെറ്റ് സീറോ കാര്‍ബണ്‍ വില്ലേജസ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഭിന്ന ശേഷിക്കാരുടെ സംരംഭമായി ആരംഭിച്ച നഴ്സറിയില്‍ നിന്നുള്ള ചെടികള്‍ കൈമാറിയത്.

പൊന്നുരുന്നി കാര്‍ഡിനല്‍ പാറേക്കാട്ടില്‍ ഹാളില്‍ സംഘടിപ്പിച്ചക്രിസ്തുമസ് സംഗമത്തില്‍ ഫാ.വര്‍ഗീസ് പൊട്ടയ്ക്കല്‍ മുഖ്യാതിഥിയായിരുന്നു. കരുതലിന്റേയും പങ്കുവയ്ക്കലിന്റേയും ആഘോഷമാണ് ക്രിസ്തുമസ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ അധ്യക്ഷനായിരുന്നു. അസി. ഡയറക്ടര്‍ ഫാ. സിബിന്‍ മനയംപിള്ളി, ജനറല്‍ മാനേജര്‍ പാപ്പച്ചന്‍ തെക്കേക്കര, ചീഫ് കണ്‍സള്‍ട്ടന്റ് തോമസ് കടവന്‍, അസി. ജനറല്‍ മാനേജര്‍ സുനില്‍ സെബാസ്റ്റ്യന്‍, റിയ റോസിലിന്‍ എന്നിവര്‍ സംസാരിച്ചു.

Spread the love