സഹൃദയ ഔഷധ വന പദ്ധതിക്കു തുടക്കമായി 

എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയ  നടപ്പാക്കുന്ന ഔഷധവന പദ്ധതിയുടെ ഉദ്ഘാടനം കെ. ബാബു എം.എല്‍.എ നിര്‍വഹിച്ചു
കൊച്ചി:  സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന രോഗാതുരതയെ പ്രതിരോധിക്കാന്‍ ഔഷധ സസ്യങ്ങളുടെ പരിപാലനവും ശരിയായ ഉപയോഗവും സഹായിക്കുമെന്ന് കെ. ബാബു എം.എല്‍.എ. അഭിപ്രായപ്പെട്ടു. എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയ കര്‍ക്കിടക മാസാചരണത്തോടനുബന്ധിച്ച് നൈവേദ്യ ആയുര്‍വേദ ആശുപത്രിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഔഷധവന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയുര്‍ വേദ മരുന്നുകള്‍ നിര്‍മിക്കാന്‍ ആവശ്യമായ ഔഷധസസ്യങ്ങള്‍ക്ക് ക്ഷാമം നേരിടുന്ന ഇക്കാലത്ത് ഒരു വരുമാനദായക പദ്ധതിയായും ഔഷധവന പരിപാലനം പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

പൊന്നുരുന്നിയില്‍ സംഘടിപ്പിച്ച യോഗത്തില്‍ സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തു വെള്ളില്‍ അധ്യക്ഷത വഹിച്ചു.  നൈവേദ്യ ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സിസ്റ്റര്‍ ആന്‍ജോ നൈവേദ്യ തയ്യാറാക്കിയ ആയുര്‍ വേദ ഉല്‍പ്പന്നങ്ങളുടെയും മെഡിക്കല്‍ ഓഫീസര്‍ ഡോ. സി. അനഘന്‍ ഔഷധ വന പദ്ധതിയുടേയും വിശദീകരണം നടത്തി. ആകാശവാണി മുന്‍ പ്രോഗ്രാം ഡയറക്ടര്‍ ടി.പി. രാജേഷ് കര്‍ക്കിടക ഔഷധ കിറ്റിന്റെ വിതരണോദ്ഘാടനവും കെ.ബാബു ഔഷധസസ്യങ്ങളുടെ വിതരണോദ്ഘാടനവും നിര്‍വഹിച്ചു. സഹൃദയ അസി. ഡയറക്ടര്‍ ഫാ. സിബിന്‍ മനയംപിള്ളി, ജനറല്‍ മാനേജര്‍ പാപ്പച്ചന്‍ തെക്കേക്കര, ജിജോയ് ജോസഫ് എന്നിവര്‍ സംസാരിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു