വേമ്പനാട്ടുകായല്‍ നീന്തിക്കടന്ന് സജി വാളശ്ശേരിയും ശിഷ്യന്മാര്‍മാരും 

പെരിയാറില്‍ നിരവധി റെക്കോര്‍ഡ് നീന്തല്‍ പ്രകടനങ്ങള്‍ കാഴ്ചവച്ച സജി ആശാനും ശിഷ്യന്മാരും വേമ്പനാട്ടുകായലില്‍ ഇത്തവണ നീന്തിയത് 9 കിലോമീറ്റര്‍. കുമരകത്ത് നിന്ന് ഫെബ്രുവരി 27 ന് രാവിലെ ആറരയോടെ ആരംഭിച്ച നീന്തല്‍ അഞ്ചര മണിക്കൂര്‍ കൊണ്ട് 9 കിലോമീറ്റര്‍ നീന്തി മുഹമ്മയില്‍ എത്തുകയായിരുന്നു

 

കൊച്ചി: പെരിയാറില്‍ 16 വര്‍ഷമായി സൗജന്യ നീന്തല്‍ പരിശീലനം നടത്തിവരുന്ന സജി വാളശ്ശേരിയുടെ നേതൃത്വത്തില്‍ ഇത്തവണ 15 ശിഷ്യന്മാര്‍ നീന്തി കടന്നത് വേമ്പനാട്ടുകായല്‍. പെരിയാറില്‍ നിരവധി റെക്കോര്‍ഡ് നീന്തല്‍ പ്രകടനങ്ങള്‍ കാഴ്ചവച്ച സജി ആശാനും ശിഷ്യന്മാരും വേമ്പനാട്ടുകായലില്‍ ഇത്തവണ നീന്തിയത് 9 കിലോമീറ്റര്‍. കുമരകത്ത് നിന്ന് ഫെബ്രുവരി 27 ന് രാവിലെ ആറരയോടെ ആരംഭിച്ച നീന്തല്‍ അഞ്ചര മണിക്കൂര്‍ കൊണ്ട് 9 കിലോമീറ്റര്‍ നീന്തി മുഹമ്മയില്‍ എത്തുകയായിരുന്നു. നീന്തലിനിടയില്‍ ഒഴുക്കും, പായല്‍ പോളകളും നിറഞ്ഞ കായലില്‍ ഒത്തിരി പ്രതിസന്ധികളെ തരണം ചെയ്താണ് ഇവര്‍ നീന്തിയത്. പെരിയാര്‍ പുഴ നീന്തി കടന്നവരില്‍ നിന്ന് തിരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നടത്തിയാണ് സജി വാളശ്ശേരില്‍ പ്രിയ ശിഷ്യന്മാരെ വേമ്പനാട്ടുകായല്‍ നീന്തി കടക്കാന്‍ കൊണ്ടുപോയത്.

എറണാകുളം ഫോറസ്റ്റ് ഫ് ളയിംങ് സ്‌ക്വാഡ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ മനു സത്യന്‍, കിഴക്കമ്പലം സെന്റ് ജോസഫ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സോയി കളമ്പാട്ട് അദ്ദേഹത്തിന്റെ മകനും അതേ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ കോള്‍ബെ സോയി,ഡെന്നി വര്‍ഗീസ് എ. എല്‍, മായിന്‍കുട്ടി, വിജയ് സുബ്രഹ്മണ്യന്‍, ഗിരീഷ് എം.എസ്, വിനോദ് ടി കെ , രാജേഷ് എ., സിബു മോന്‍ ടി.എം., അഷര്‍ എം എ , മുഹമ്മദ് ഹമീദ് എച്ച്., മുഹമ്മദ് ഫാബര്‍ , അജിത്ത് മുഹമ്മദ്, വിനു നായര്‍ എന്നിവരാണ് നീന്തി കടന്നത്. വേമ്പനാട്ടുകായല്‍ നീന്തിക്കടന്ന അച്ഛനും മകനും എന്ന പ്രത്യേകതയും സോയി കളമ്പാട്ടിനും അദ്ദേഹത്തിന്റെ മകന്‍ കോള്‍ബെ സോയിക്കും ഉണ്ട്.പെരിയാര്‍ പുഴയില്‍ നീന്തലില്‍ നിരവധി റെക്കോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ള സജീ വാളശ്ശേരിയുടെ നേതൃത്വത്തില്‍ നവംബര്‍ ഒന്നു മുതല്‍ മെയ് 31 വരെയുള്ള സൗജന്യ നീന്തല്‍ പരിശീലനം ഇപ്പോഴും തുടരുകയാണ്.

Spread the love