മുഖ്യാതിഥിയായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, വിശിഷ്ടാതിഥി വാണിജ്യവ്യവസായ, ഇലക്ട്രോണിക്‌സ് & ഐടി സഹമന്ത്രിയായ ജിതിന്‍ പ്രസാദ എന്നിവരുടെ സാന്നിധ്യത്തില്‍ ജിന്‍ഡാലിന് പുരസ്‌കാരം സമ്മാനിച്ചു.
കൊച്ചി: എഐഎംഎ മാനേജിംഗ് ഇന്ത്യ അവാര്‍ഡില്‍ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ചെയര്‍മാന്‍ സജ്ജന്‍ ജിന്‍ഡാല്‍ ‘ബിസിനസ് ലീഡര്‍ ഓഫ് ദ ഡെക്കേഡ്’ പുരസ്‌കാരം നേടി.ചടങ്ങില്‍ മുഖ്യാതിഥിയായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, വിശിഷ്ടാതിഥി വാണിജ്യവ്യവസായ, ഇലക്ട്രോണിക്‌സ് & ഐടി സഹമന്ത്രിയായ ജിതിന്‍ പ്രസാദ എന്നിവരുടെ സാന്നിധ്യത്തില്‍ ജിന്‍ഡാലിന് പുരസ്‌കാരം സമ്മാനിച്ചു.
പുരസ്‌കാര വിവരണം കെപിഎംജി ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ യെസ്ദി നാഗ്‌പോര്‍വാല വായിച്ചു.ഇന്ത്യയുടെ അടിസ്ഥാന സൗകര്യ നവീകരണ പദ്ധതികളുമായി ജെഎസ്ഡബ്ല്യു ഗ്രൂപ്പിനെ യോജിപ്പിക്കുന്നതില്‍ ജിന്‍ഡാലിന്റെ സുപ്രധാന പങ്കിനുളള അംഗീകാരമാണ് ഈ അവാര്‍ഡ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ജെഎസ്ഡബ്ല്യു ഇന്ത്യയിലെ തുറമുഖ മേഖലയിലെ രണ്ടാമത്തെ വലിയ സ്വകാര്യ കമ്പനിയായി വളര്‍ന്നു.