1812 രൂപയുടെ ഈ പ്ലാനില്‍ 365 ദിവസത്തെ കാലാവധിയോടെ പരിധിയില്ലാത്ത കാളുകളും ദിവസേന 2 ജിബി ഡാറ്റയും 100 എസ്.എം.എസും ലഭിക്കുന്നതാണ്.
കൊച്ചി : മുതിര്‍ന്ന പൗരന്മാര്‍ക്കായി ഒരു വര്‍ഷം കാലാവധിയുള്ള സമ്മാന്‍ പ്രീപെയ്ഡ് മൊബൈല്‍ പ്ലാന്‍ ആരംഭിച്ചു. 1812 രൂപയുടെ ഈ പ്ലാനില്‍ 365 ദിവസത്തെ കാലാവധിയോടെ പരിധിയില്ലാത്ത കാളുകളും ദിവസേന 2 ജിബി ഡാറ്റയും 100 എസ്.എം.എസും ലഭിക്കുന്നതാണ്. ഇതിനു പുറമെ ഒ.ടി.ടി സേവനങ്ങളും 500 ലൈവ് ചാനലുകളുമുള്ള ബി.ഐ.ടി.വി പ്രീമിയം വരിസംഖ്യ യും 6 മാസത്തേക്ക് സൗജന്യമായി ലഭിക്കുന്നതാണ്. ഈ പ്ലാന്‍ പുതിയ കണക്ഷനുകള്‍ക്കും മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യുന്നുവര്‍ക്കുമായി നവംബര്‍ 18 വരെ ലഭ്യമാണ്. കൂടാതെ ഉത്സവകാല ഓഫര്‍ പ്രമാണിച്ചു നവംബര്‍ 15 വരെ ഒരു രൂപയുടെ 4ജി പ്ലാനും അവതരിപ്പിച്ചിട്ടുണ്ട്. ഒരു രൂപയുടെ ഈ പ്ലാനില്‍ 30 ദിവസ കാലാവധിയോടെ പരിധിയില്ലാത്ത കാളുകളും ദിവസേന 2 ജിബി ഡാറ്റയും 100 എസ്.എം.എസും ലഭിക്കുന്നതാണ്. കാലാവധിക്കു ശേഷം ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ക്കു അനുയോജ്യമായ പ്ലാനുകള്‍ തെരെഞ്ഞെടുക്കാവുന്നതാണ്.
ബി.എസ്.എന്‍.എല്‍ സെല്‍ഫ് കെയര്‍ ആപ്പ് വഴി നിങ്ങളുടെ സുഹൃത്തുക്കളുടെ മൊബൈല്‍ നമ്പറിലേക്കു 199 രൂപയുടെയോ അതിനു മുകളിലോ ചെയ്യുന്ന എല്ലാ റീചാര്‍ജിനും രണ്ടര ശതമാനം ഡിസ്‌കൗണ്ടും ലഭിക്കുന്നതാണെന്നു ബി.എസ്.എന്‍.എല്‍ എറണാകുളം പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ഡോ. കെ ഫ്രാന്‍സിസ് ജേക്കബ് അറിയിച്ചു.

