എസി വില്‍പ്പനയില്‍ വര്‍ധനവുമായി സാംസങ്

20 മുതല്‍ 25 ശതമാനം വരെയാണ് വ്യവസായ വളര്‍ച്ച ഉണ്ടായിരിക്കുന്നത്. ഇതോടെ ഈ വര്‍ഷത്തിലെ ആദ്യ പാദത്തില്‍ ഇന്ത്യന്‍ വിപണിയില്‍ 10 ശതമാനം വിപണി വിഹിതമെന്ന നേട്ടവും സാംസങ് സ്വന്തമാക്കി.
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ് 2025 ജനുവരി  മാര്‍ച്ച് കാലയളവില്‍ എയര്‍ കണ്ടീഷണറുകളുടെ വില്‍പ്പനയില്‍ 2 മടങ്ങ് വര്‍ധനവ് സ്വന്തമാക്കി. 20 മുതല്‍ 25 ശതമാനം വരെയാണ് വ്യവസായ വളര്‍ച്ച ഉണ്ടായിരിക്കുന്നത്. ഇതോടെ ഈ വര്‍ഷത്തിലെ ആദ്യ പാദത്തില്‍ ഇന്ത്യന്‍ വിപണിയില്‍ 10 ശതമാനം വിപണി വിഹിതമെന്ന നേട്ടവും സാംസങ് സ്വന്തമാക്കി.ഞങ്ങളുടെ എസി ബിസിനസ് ത്വരിതഗതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് സാംസങ് ഡിജിറ്റല്‍ അപ്ലയന്‍സസ് വൈസ് പ്രസിഡന്റ് ഗുഫ്രാന്‍ ആലം പറഞ്ഞു. മാര്‍ച്ച് പാദത്തില്‍ രണ്ട് മടങ്ങ് വര്‍ധനവുണ്ടായത് 10 ശതമാനം വിപണി വിഹിതം സ്വന്തമാക്കാന്‍ ഞങ്ങളെ സഹായിച്ചു. കൂടുതല്‍ വളര്‍ച്ച ഇനിയുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  എല്ലാ മേഖലകളിലും വിപുലമായ വളര്‍ച്ചയാണ് സാംസങ് ലക്ഷ്യമിടുന്നത്. രാജ്യത്തെ ചെറു നഗരങ്ങളിലും ഗ്രാമങ്ങളിലും പോലം ഇലക്ട്രിഫിക്കേഷന്‍ സാധ്യമാകണം.

റൂം എയര്‍ കണ്ടീഷണറുകള്‍ വാങ്ങിക്കുന്നതിനായി സീറോ കോസ്റ്റ് ഇഎംഐ സേവനം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിനായി മുന്‍നിര സാമ്പത്തിക സ്ഥാപനങ്ങളുമായും സാംസങിന് പങ്കാളിത്തമുണ്ട്. മികച്ച കൂളിംഗ്, ഊര്‍ജ ക്ഷമത, ദീര്‍ഘകാല ഈട്, ഭാവിയിലേക്കുള്ള തയ്യാറെടുപ്പ് തുടങ്ങിയവ മുന്‍നിര്‍ത്തി 19 പുതിയ എസി മോഡലുകള്‍ ഈ വര്‍ഷം സാംസങ് പുറത്തിറക്കിയിട്ടുണ്ട്. ഉപഭോക്താക്കളുടെ എസി ഉപഭോഗ രീതി തിരിച്ചറിഞ്ഞുകൊണ്ട് പ്രവര്‍ത്തിക്കുന്നവയാണ് സാംസങിന്റെ പുതിയ ബെസ്‌പോക് എഐ വിന്‍ഡ്ഫ്രീ എസികള്‍. അവര്‍ വീട്ടിലുണ്ടോ, ഉറങ്ങുകയാണോ, അതോ ചൂടുള്ള കാലാവസ്ഥയില്‍ പുറത്തുപോയി വന്നതാണോ എന്നതൊക്കെ മനസ്സിലാക്കി അതിനനുസരിച്ച് എസി സ്വയം താപനില ക്രമീകരിച്ച് ആവശ്യമായ കൂളിംഗ് നല്‍കുമെന്നും  ആലം കൂട്ടിച്ചേര്‍ത്തു. എഐ എനര്‍ജി മോഡോടുകൂടിയാണ് ബെസ്‌പോക് എഐ വിന്‍ഡ്ഫ്രീ എസികള്‍ തയ്യാറാക്കിയിരിക്കുന്നത്. 30 ശതമാനത്തോളം ഊര്‍ജ സംരക്ഷണം ഇതിലൂടെ സാധ്യമാകുന്നു. എഐ ഫാസ്റ്റ് & കംഫര്‍ട്ട് കൂളിംഗ് ഫീച്ചറിലൂടെ മാക്‌സിമം ഫാന്‍ സ്പീഡില്‍ മുറിയിലെ താപനില പെട്ടെന്ന് കുറയ്ക്കുവാനും. ആവശ്യമായ താപനിലയിലേക്കെത്തിക്കഴിഞ്ഞാല്‍ സിസ്റ്റം സ്വയമേ തന്നെ വിന്‍ഡ് ഫ്രീ മോഡിലേക്ക് മാറുകയും സുഖകരമായ എസി അനുഭവം നല്‍കുകയും ചെയ്യും. 32,990 രൂപ മുതലാണ് പുതിയ ബെസ്‌പോക് എഐ വിന്‍ഡ്ഫ്രീ എസികളുടെ പ്രാരംഭവില. പ്രീമിയം മോഡലുകളുടെ നിരക്ക് 60,990 രൂപ വരെയാണ്. 5 വര്‍ഷ വാറന്റിയും മികച്ച ഇന്‍സ്റ്റലേഷന്‍, വില്‍പ്പനാനന്തര സേവനങ്ങളും സാംസങ് ഉപഭോക്താക്കള്‍ക്ക് ഉറപ്പുനല്‍കുന്നു. രാജ്യത്തെ 19000ന് മുകളില്‍ പിന്‍കോഡുകളില്‍ സാംസങ് എസിയുടെ സേവനം ലഭ്യമാണെന്നും ഗുഫ്രാന്‍ ആലം പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു