കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ് ഗ്യാലക്‌സി എ06 5ജി പുറത്തിറക്കി. മിതമായ നിരക്കില്‍ ദീര്‍ഘകാല ഈടും വിശ്വസനീയവുമായ പ്രകടനവുമാണ് ഗ്യാലക്‌സി എ06 5ജിയിലൂടെ സാംസങ് വാഗ്ദാനം ചെയ്യുന്നതെന്ന് സാംസങ് ഇന്ത്യ എംഎക്‌സ് ബിസിനസ് ജനറല്‍ മാനേജര്‍ അക്ഷയ് എസ് റാവു പറഞ്ഞു.ാജ്യത്തെ എല്ലാ റീട്ടെയില്‍ സ്‌റ്റോറുകളിലും സാംസങ് എക്‌സ്‌ക്ലൂസീവ് സ്‌റ്റോറുകള്‍ അതുപോലെ മറ്റ് ഓഫ്‌ലൈന്‍ ചാനലുകളിലും ഗ്യാലക്‌സി എ06 5ജി ലഭ്യമായിത്തുടങ്ങി. 4ജി റാമും 64 ജിബി സ്‌റ്റോറേജുമുള്ള മോഡലിന് 10499 രൂപയാണ് പ്രാരംഭവില.
ബ്ലാക്ക്, ഗ്രേ, ലൈറ്റ് ഗ്രീന്‍ എന്നീ നിറങ്ങളില്‍ ഗ്യാലക്‌സി എ06 5ജി ലഭ്യമാണ്. സ്‌പെഷ്യല്‍ ലോഞ്ച് ഓഫറിലൂടെ ഒരു വര്‍ഷത്തെ സ്‌ക്രീന്‍ പ്രൊട്ടക്ഷന്‍ പ്ലാനും സാംസങ് കെയര്‍ പാക്കേജും വെറും 129 രൂപയ്ക്ക് സ്വന്തമാക്കാം. ഗ്യാലക്‌സി എ06 5ജിയില്‍ ഏറ്റവും മികച്ച 5ജി അനുഭവം ഉറപ്പാക്കുന്നതിനായി 12 5ജി ബാന്‍ഡുകള്‍ ഞങ്ങള്‍ കൊണ്ടുവന്നിരിക്കുന്നു. മികച്ച കണക്ടിവിറ്റിയും കരുത്താര്‍ന്ന പ്രകടനവും ഇതിലൂടെ ഉറപ്പാക്കാനാവുന്നു. ഏറ്റവും മികച്ച ടെക്‌നോളജി എല്ലാവര്‍ക്കും ലഭ്യമാകണമെന്ന ഞങ്ങളുടെ പ്രതിബദ്ധതയ്ക്ക് അടിവരയിടുകയാണ് ഈ മോഡലെന്നുംഅക്ഷയ് എസ് റാവു പറഞ്ഞു.