ഇന്ത്യയിലെ മാറുന്ന ഗൃഹോപകരണ ശ്രേണിക്ക് ഇണങ്ങുന്ന രീതിയില്‍ എഐ സ്‌ക്രീന്‍, ബിക്‌സ്ബി വോയിസ് അസിസ്റ്റന്റ് ഇവയുടെ സാധ്യതകളെല്ലാം പരമാവധി പ്രയോജനപ്പെടുത്തിയാണ് ടൂ വേ കമ്മ്യൂണിക്കേഷന്‍ സാധ്യമാക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
കൊച്ചി: സാംസങ് ബെസ്‌പോക്ക് എഐ 2025 അവതരിപ്പിച്ചു. എഐ യുഗത്തില്‍ ഉപഭോക്താക്കള്‍ക്കളുടെ ജീവിതം എളുപ്പമുള്ളതാക്കാന്‍ മുന്‍ഗണ നല്‍കിക്കൊണ്ടാണ് സാംസങ് ബെസ്‌പോക്ക് എഐ അവതരിപ്പിച്ചത്. ഇന്ത്യയിലെ മാറുന്ന ഗൃഹോപകരണ ശ്രേണിക്ക് ഇണങ്ങുന്ന രീതിയില്‍ എഐ സ്‌ക്രീന്‍, ബിക്‌സ്ബി വോയിസ് അസിസ്റ്റന്റ് ഇവയുടെ സാധ്യതകളെല്ലാം പരമാവധി പ്രയോജനപ്പെടുത്തിയാണ് ടൂ വേ കമ്മ്യൂണിക്കേഷന്‍ സാധ്യമാക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.തടസ്സമില്ലാത്ത കണക്റ്റിവിറ്റിക്കായി സാംസങ് ക്‌നോസ് സെക്യൂരിറ്റി പ്രയോജനപ്പെടുത്തുമ്പോള്‍ ഊര്‍ജ സംരക്ഷണത്തിനുതകുന്ന വ്യക്തിഗതവും സുരക്ഷിതവുമായ മാര്‍ഗങ്ങളും ഇതുറപ്പു വരുത്തുന്നുണ്ട്.
നിത്യജീവിതത്തിലെ ചില കാര്യങ്ങള്‍ ആയാസ രഹിതമാക്കുക എന്നതാണ് എഐ ഹോമിന്റെ ലക്ഷ്യം.
ബിക്‌സ്ബി, റിമോട്ട് കണ്‍ട്രോള്‍, റിയല്‍ ടൈം മോണിട്ടറിങ് എന്നിവയിലൂടെ പരസ്പരം കൃത്യമായി ആശയവിനിമയം നടത്താനുള്ള അവസരവുമുണ്ട്. ഉപകരണങ്ങളെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ നീണ്ട ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി ലഭിക്കാനും, ഉപകരണങ്ങളെ സ്വാഭാവികമായി നിയന്ത്രിക്കാനും, സ്പീക്കറുകളുടെയോ, ഫോണിന്റെയോ സഹായമില്ലാതെ പരസ്പരം വോയിസ് കമാന്‍ഡുകള്‍ കൈമാറാനും ബിക്‌സ്ബി അവസരമൊരുക്കുന്നുണ്ടെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.ഉപഭോക്താക്കളുടെ സമയവും ഊര്‍ജ്ജവും സംരക്ഷിക്കാന്‍ പര്യാപ്തമാകുന്ന വിധത്തിലാണ് ബെസ്‌പോക്ക് എഐ ഒരുക്കിയിരിക്കുന്നത്. പുതുക്കിയ എഐ വിഷന്‍ ഇന്‍സൈഡിലൂടെ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണ സാധനങ്ങളുടെ കാലാവധി പരിശോധിക്കാനും ഭക്ഷണം പാഴാകാതിരിക്കാന്‍ ഉചിതമായ പാചകവിധികള്‍ നിര്‍ദേശിക്കാനും കഴിയും. വെള്ളവും സമയവും ലാഭിക്കുക എന്ന ലക്ഷ്യം മുന്നില്‍ക്കണ്ടുകൊണ്ടാണ് ബെസ്‌പോക്ക് എഐ ലോണ്‍ട്രി കോംബോ അവതരിപ്പിച്ചിരിക്കുന്നതെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രമുഖ റീട്ടൈയില്‍ ഷോപ്പുകളിലൂടെയും സാംസങ് എക്‌സ്‌ക്ലൂസീവ് സ്‌റ്റോറുകളിലൂടെയും സാം സങ് ഡോട്ട് കോമിലൂടെയും പ്രമുഖ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലൂടെയും സാംസങ്ങിന്റെ ബെസ്‌പോക് 2025 സ്വന്തമാക്കാന്‍ അവസരമുണ്ട്. സ്മാര്‍ട്ട് ഓട്ടോമേഷനോടുകൂടിയ ഓള്‍ഇന്‍വണ്‍ വാഷിംഗ്, െ്രെഡയിംഗ് സൗകര്യം വാഗ്ദാനം ചെയ്യുന്ന ബെസ്‌പോക് എഐ ലോണ്‍ട്രി കോംബോ 319000 രൂപയ്ക്ക് ലഭിക്കും. ബെസ്‌പോക് എഐ വിന്‍ഡ് ഫ്രീ എയര്‍ കണ്ടീഷ്ണര്‍ 36000 രൂപയ്ക്കും ബെസ്‌പോക് എഐ ഡബിള്‍ ഡോര്‍ റഫ്രിജറേറ്റര്‍ 44000 രൂപയ്ക്കും ലഭിക്കും. സ്മാര്‍ട്ട് ലോണ്‍ഡ്രി ആവശ്യക്കാര്‍ക്ക്, 8 കിലോഗ്രാം മോഡലിന് ബെസ്‌പോക് എഐ ടോപ്പ് ലോഡ് വാഷര്‍ 24500 രൂപയില്‍ ലഭ്യമാണ്. ഇന്റഗ്രേറ്റഡ് എഐ ഹോം ഡിസ്‌പ്ലേയുള്ള ബെസ്‌പോക് എഐ ഫ്രഞ്ച് ഡോര്‍ റഫ്രിജറേറ്റര്‍ ജൂലൈ മുതല്‍ ലഭ്യമായിത്തുടങ്ങും.

