ഇന്ത്യയില്‍  വിഷന്‍ എഐ അവതരിപ്പിച്ച് സാംസങ്ങ് 

നിയോ ക്യുഎല്‍ഇഡി 8കെ, നിയോ ക്യുഎല്‍ഇഡി 4കെ ഒഎല്‍ഇഡി, ക്യുഎല്‍ഇഡി ടിവികള്‍, ദി ഫ്രെയിം ലൈനപ്പ് എന്നിവയുടെ അള്‍ട്രാ പ്രീമിയം 2025 മോഡലുകളിലൂടെയാണ് ഈ സാങ്കേതികവിദ്യ ഇന്ത്യന്‍ വിപണിയിലേക്ക് എത്തുക.
കൊച്ചി: സാംസങ്ങ് വിപ്ലവകരമായ സാംസങ്ങ് വിഷന്‍ എഐ സാങ്കേതിക വിദ്യ ഇന്ത്യന്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു. നിയോ ക്യുഎല്‍ഇഡി 8കെ, നിയോ ക്യുഎല്‍ഇഡി 4കെ ഒഎല്‍ഇഡി, ക്യുഎല്‍ഇഡി ടിവികള്‍, ദി ഫ്രെയിം ലൈനപ്പ് എന്നിവയുടെ അള്‍ട്രാ പ്രീമിയം 2025 മോഡലുകളിലൂടെയാണ് ഈ സാങ്കേതികവിദ്യ ഇന്ത്യന്‍ വിപണിയിലേക്ക് എത്തുക. പുതുതലമുറ എഐ സാങ്കേതികവിദ്യയുടെ സമാനതകളില്ലാത്ത ഹോം എന്റര്‍ടൈന്‍മെന്റ് അനുഭവം പ്രദാനം ചെയ്യുന്ന പുതിയ സാംസങ്ങ് വിഷന്‍ എഐയാണ് ഈ ലോഞ്ചിന്റെ കാതല്‍. നൂതന സാങ്കേതികവിദ്യയായ സാംസങ്ങ് വിഷന്‍ എഐ പരമാവധി പ്രകടനം പുറത്തെടുക്കാനും വ്യക്തിഗതമായ അനുഭവം നല്‍കാനുമായി എഐ വഴി മെച്ചപ്പെടുത്തിയ ചിത്രങ്ങളും മികച്ച ശബ്ദവും ചേര്‍ത്തിണക്കുന്നു.

സാംസങ്ങ് വിഷന്‍ എഐ മൂന്ന് അടിസ്ഥാന ഘടകങ്ങളിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഉള്ളടക്കത്തിനും ചുറ്റുപാടിനും അനുയോജ്യമായ വിപുലവും ആഴത്തിലുള്ളതുമായ അല്‍ഗോരിതങ്ങള്‍ ഉപയോഗിച്ച് എഐ മോഡ് ചിത്രങ്ങളുടെ നിലവാരവും ശബ്ദവും തത്സമയം ഒപ്റ്റിമൈസ് ചെയ്യുന്നു. എല്ലായിപ്പോഴും അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും മികച്ച ഓഡിയോയും ഉറപ്പാക്കുകയും ചെയ്യുന്നു.കാലക്രമേണ ഉപഭോക്താക്കളുടെ മുന്‍ഗണനകള്‍ പഠിച്ചുകൊണ്ട് മികച്ചതും കൂടുതല്‍ ബുദ്ധിപരവുമായ ഫലങ്ങള്‍ നല്‍കി ഉള്ളടക്കങ്ങള്‍ കണ്ടെത്താനും ക്രമീകരിക്കാനും എഐ സഹായിക്കുന്നു.മള്‍ട്ടി ഡിവൈസ് കണക്റ്റിവിറ്റി ടിവിയെ സ്മാര്‍ട്ട് ഫോണുകള്‍, ടാബ്ലെറ്റുകള്‍, മറ്റ് സ്മാര്‍ട്ട് ഉപകരണങ്ങള്‍ എന്നിവയുമായി സുഗമമായി ബന്ധിപ്പിക്കുന്നു. ഇത് സാംസങ്ങ് ആവാസവ്യവസ്ഥയിലുടനീളം അനായാസമായ ഉള്ളടക്കങ്ങള്‍ പങ്കിടാനും നിയന്ത്രിക്കാനും തുടരാനും അവസരമൊരുക്കുന്നുവെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു