പ്രീമിയം കസ്റ്റമര്‍ കെയറിന് മുന്‍ഗണന നല്‍കി വില്‍പ്പനാനന്തര സേവന പിന്തുണ മികവുറ്റതാക്കുന്നതിനുള്ള സാംസങിന്റെ പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിനായി സേവനവില്‍പ്പന യാത്ര സുഗമമാക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് സാംസങ് ഇന്ത്യയുടെ കസ്റ്റമര്‍ സാറ്റിസ്ഫാക്ഷന്‍ വി പി സുനില്‍ കുടിന്‍ഹ പറഞ്ഞു.
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ് തങ്ങളുടെ സര്‍വീസ് സെന്ററുകള്‍ സമഗ്രമായി നവീകരിച്ച് സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളുടെ സേവനാനുഭവം മെച്ചപ്പെടുത്തുന്നു. പ്രീമിയം കസ്റ്റമര്‍ കെയറിന് മുന്‍ഗണന നല്‍കി വില്‍പ്പനാനന്തര സേവന പിന്തുണ മികവുറ്റതാക്കുന്നതിനുള്ള സാംസങിന്റെ പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിനായി സേവനവില്‍പ്പന യാത്ര സുഗമമാക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് സാംസങ് ഇന്ത്യയുടെ കസ്റ്റമര്‍ സാറ്റിസ്ഫാക്ഷന്‍ വി പി സുനില്‍ കുടിന്‍ഹ പറഞ്ഞു.
നവീകരിച്ച കേന്ദ്രങ്ങള്‍ പരമ്പരാഗത ലേഔട്ടുകളില്‍ നിന്ന് വേര്‍പെട്ട്, ഇന്‍ബില്‍റ്റ് വയര്‍ലെസ് ചാര്‍ജിംഗ് സ്‌റ്റേഷനുകളുള്ള പ്ലഷ്, സോഫസ്‌റ്റൈല്‍ ഇരിപ്പിടങ്ങള്‍ അവതരിപ്പിച്ച് ലോഞ്ച് പോലുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നു. പുനര്‍രൂപകല്‍പ്പന ചെയ്ത ആക്‌സസറി വാളുകള്‍ സാംസങിന്റെ വിപുലമായ വെയറബിളുകള്‍ പ്രദര്‍ശിപ്പിക്കുന്നു.
അതേസമയം അള്‍ട്രാലാര്‍ജ് ഡിജിറ്റല്‍ സ്‌ക്രീനുകള്‍ ഏറ്റവും പുതിയ ഉല്‍പ്പന്ന കണ്ടുപിടുത്തങ്ങള്‍ അവതരിപ്പിക്കുന്നു. ഇത് സന്ദര്‍ശകര്‍ക്ക് അതിശയകരമായ അനുഭവം നല്‍കുന്നുവെന്നും വി പി സുനില്‍ കുടിന്‍ഹ പറഞ്ഞു.ഉപഭോക്തൃ ഇടപെടലുകള്‍ മെച്ചപ്പെടുത്തുന്നതിന്, ഉല്‍പ്പന്ന പിന്തുണാ വിദഗ്ധരുമായി ബന്ധപ്പെടാനും പുതിയ ഉല്‍പ്പന്ന ലോഞ്ചുകള്‍, എക്‌സ്‌ക്ലൂസീവ് ഓഫറുകള്‍ കിഴിവുകള്‍ എന്നിവകളെ പറ്റി അപ്‌ഡേറ്റഡ് ആയിരിക്കാനും പ്രത്യേക കിയോസ്‌കുകള്‍ സന്ദര്‍ശകരെ പ്രാപ്തരാക്കും. ഓണ്‍ലൈന്‍ അപ്പോയിന്റ്‌മെന്റ് ബുക്കിംഗ് സംവിധാനം ഉപഭോക്താക്കളെ അവരുടെ സന്ദര്‍ശനങ്ങള്‍ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്യാന്‍ അനുവദിക്കുകയും കുറഞ്ഞ കാത്തിരിപ്പ് സമയത്തോടെ തടസ്സരഹിതമായ അനുഭവം ഉറപ്പാക്കുകയും ചെയ്യും.ഫിസിക്കല്‍ സര്‍വീസ് സെന്ററുകള്‍, റസിഡന്റ് എഞ്ചിനീയര്‍മാര്‍, കളക്ഷന്‍ പോയിന്റുകള്‍ എന്നിവയുള്‍പ്പെടെ ഇന്ത്യയിലുടനീളം 3,000ലധികം സര്‍വീസ് ടച്ച് പോയിന്റുകള്‍ സാംസങ് നിലവില്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. സേവന കേന്ദ്രത്തിന്റെ പുനര്‍രൂപകല്‍പ്പന ഘട്ടംഘട്ടമായി പ്രധാന നഗരങ്ങളിലുടനീളം നടപ്പാക്കുകയും രാജ്യവ്യാപകമായി മെച്ചപ്പെട്ട ഉപഭോക്തൃ അനുഭവം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് സാംസങ് ഇതിലൂടെ ലക്ഷ്യമിടുന്നത്.