എക്‌സ്‌ക്ലൂസീവ്
ഫാസ്റ്റ്ചാനലുകളുമായി സാംസങ് ടിവി പ്ലസ് ഇന്ത്യ

സ്ട്രീമിങ് പ്രേക്ഷകര്‍ക്ക് പ്രീമിയം സ്‌റ്റോറി ടെല്ലിങിലൂടെ ഉന്നത നിലവാരത്തില്‍ സൗജന്യമായ വിനോദ വിഭവങ്ങളാണ് ഇതില്‍ ലഭ്യമാകുന്നതെന്ന് സാംസങ് ടിവി പ്ലസ് ഇന്ത്യയുടെ പങ്കാളിത്ത, ബിസിനസ് വികസന വിഭാഗം മേധാവി കുനാല്‍ മേത്ത പറഞ്ഞു.

 

കൊച്ചി: സാംസങിന്റെ ഫ്രീ അഡ് സപ്പോര്‍ട്ടഡ് സ്ട്രീമിങ് ടിവി (ഫാസ്റ്റ്) സേവനമായ സാംസങ് ടിവി പ്ലസ്, വാര്‍ണര്‍ ബ്രദേഴ്‌സുമായി സഹകരിച്ച് അഞ്ച് പുതിയ ഫാസ്റ്റ് ചാനലുകള്‍ അവതരിപ്പിക്കുന്നു. സ്ട്രീമിങ് പ്രേക്ഷകര്‍ക്ക് പ്രീമിയം സ്‌റ്റോറി ടെല്ലിങിലൂടെ ഉന്നത നിലവാരത്തില്‍ സൗജന്യമായ വിനോദ വിഭവങ്ങളാണ് ഇതില്‍ ലഭ്യമാകുന്നതെന്ന് സാംസങ് ടിവി പ്ലസ് ഇന്ത്യയുടെ പങ്കാളിത്ത, ബിസിനസ് വികസന വിഭാഗം മേധാവി കുനാല്‍ മേത്ത പറഞ്ഞു.

ഹിന്ദി പ്രോഗ്രാമുകളില്‍ കേന്ദ്രീകരിച്ച് നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും പ്രേക്ഷകരെ ഒരുപോലെ ഈ പുതിയ ഫാസ്റ്റ് ചാനലുകള്‍ ലക്ഷ്യമിടുന്നു. വാര്‍ത്ത, സ്‌പോര്‍ട്‌സ്, വിനോദം എന്നിവ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന ചാനലുകള്‍ വാഗ്ദാനം ചെയ്യുന്ന സാംസങ് സ്മാര്‍ട്ട് ടിവികളില്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന സൗജന്യ സ്ട്രീമിംഗ് സേവനമാണ് സാംസങ് ടിവി പ്ലസ്.ഫ്രീ അഡ് സപ്പോര്‍ട്ടഡ് സ്ട്രീമിങ് ടിവി രംഗത്തെ മു9നിരക്കാരെന്ന നിലയില്‍ പ്രേക്ഷകരിലേക്ക് മികച്ച ഉള്ളടക്കം എത്തിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.

ഈ പങ്കാളിത്തം പ്രേക്ഷകര്‍ക്ക് കൂടുതല്‍ മൂല്യവത്തായ വിഭവങ്ങളും പരസ്യദാതാക്കള്‍ക്ക് അവസരങ്ങളും നല്‍കുന്നുവെന്നും കുനാല്‍ മേത്ത പറഞ്ഞു. പ്രേക്ഷകര്‍ക്കായി വൈവിധ്യമാര്‍ന്നതും ഉയര്‍ന്ന നിലവാരമുള്ളതുമായ വിനോദ പരിപാടികള്‍ തയാറാക്കുന്നതില്‍ തങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെന്ന് വാര്‍ണര്‍ ബ്രദേഴ്‌സ്. ഡിസ്‌കവറി, സൗത്ത് ഏഷ്യ ഡിസ്ട്രിബ്യൂഷന്‍ വിഭാഗം മേധാവി റുചിര്‍ ജെയിന്‍ പറഞ്ഞു.

Spread the love